കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷനു അനുഗ്രഹീത തുടക്കം

 

കൊട്ടാരക്കര: ശുഭ്രവസ്ത്രധാരികളായ ആയിരക്കണക്കിന് ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്ത സ്തോത്ര മുഖരിതമായ സുവിശേഷ വിളംബര റാലിയോടെ കൊട്ടാരക്കര സാർവ്വദേശീയ കണ്‍വൻഷനു അനുഗ്രഹീത തുടക്കം. കൊട്ടാരക്കര സെന്റർ പാസ്റ്റർ എം.ജോസ്ഫ്കുട്ടിയുടെ പ്രാർത്ഥനയോടു സുവിശേഷ വിളംബര റാലി കൊട്ടാരക്കര ടൗൺ വഴി റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിൽ എത്തിയതോടെ സാർവ്വദേശീയ കൺവൻഷനു തുടക്കമായി.
നമ്മുടെ ഹൃദയത്തിന് ആശ്വാസവും സന്തോഷവും നൽകുന്നെന്ന് റ്റിപിഎം ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു.
അതിശ്രേഷ്ഠനായ ദൈവത്തിൽ നിന്നും നമുക്ക് സമാധാനവും സന്തോഷവും പ്രാപിക്കാൻ കഴിയും. ആത്മാവിൽ നിറഞ്ഞു സന്തോഷിക്കുമ്പോൾ നമ്മുടെ ക്ലേശങ്ങൾ മാറിപ്പോകുമെന്നും അദ്ദേഹം പറഞ്ഞു.
മധുര സെന്റർ പാസ്റ്റർ വിക്ടർ മോഹൻ പ്രസംഗിച്ചു. ഡെപൃൂട്ടി ചീഫ് പാസ്റ്റർ എം റ്റി തോമസ് പ്രാർത്ഥിച്ചു.
ഫെബ്രുവരി 10 നു കൊട്ടാരക്കര, പുനലൂർ സെന്ററുകളുടെ 53 പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗവും വൈകിട്ട് 5:45 ന് പ്രത്യേക ദൈവിക രോഗശാന്തി ശുശ്രൂഷയോടുകൂടെ കൺവൻഷൻ സമാപിക്കും.
കൺവൻഷനിൽ ഇന്ന്
4:00 – സ്തോത്ര പ്രാർത്ഥന
7:00 – വേദപാഠം
9:30 – പൊതുയോഗം
3:00 – കാത്തിരിപ്പ് യോഗം
5:45 – സുവിശേഷ പ്രസംഗം
10:00 – കാത്തിരിപ്പ് യോഗം

കൺവെൻഷന് മുന്നോടിയായി കൊട്ടാരക്കരയിൽ നടന്ന സുവിശേഷ വിളംബര യാത്ര

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like