ലേഖനം:തെറ്റും ശരിയും | ബ്ലെസ്സൺ ജോൺ

തെറ്റിനെ ശോധന ചെയ്യുന്ന ഒരു പ്രക്രിയ ആണ് വീണ്ടു വിചാരം.
തെറ്റ് തുടരാതെ തെറ്റ് തിരുത്തി ശരിയെ പിന്തുടരുക.ഇത് ക്രിസ്തീയ ജീവിതത്തിന്റെ ഒരു മാതൃകയാണ്.
തെറ്റ് വരികയില്ല എന്നല്ല അത് തെറ്റെന്നു മനസ്സിലാക്കുകയും ശരിയെ തിരഞ്ഞെടുക്കേണ്ടതും ഉണ്ട്.രണ്ടു കടമ്പകൾ ഇവിടെ ഉണ്ട് തെറ്റ് മനസ്സിലാക്കുക ഇത് ആദ്യത്തെ കടമ്പ തെറ്റ് തിരുത്തുക അല്ലെങ്കിൽ ശരി കണ്ടെത്തുക ഇത് രണ്ടാമത്തെ കടമ്പ.
ഈ രണ്ടു കടമ്പകൾ മനുഷ്യന് മുൻപിൽ എപ്പോഴും ഉണ്ട്.
പലപ്പോഴും തെറ്റ് മനസ്സിലാക്കിയിട്ടും,നാം അതിന്റെ
വരും വരാഴികകളെ കുറിച്ച് ബോധമുള്ളവരെങ്കിലും പിന്തിരിയാൻ കഴിയാത്തവിധം
അടിമപ്പെട്ടു പോകാറുണ്ട്.
വചനത്തിൽ ഇതിനെ അടിമനുകം എന്ന് പറഞ്ഞിരിക്കുന്നു.
നുകം നാം നിലം ഉഴുന്ന മൃഗങ്ങളുടെ മേൽ വയ്ച്ചു അവയെ നിയന്ത്രിക്കാറുണ്ട്. നുകത്തിന് കീഴിൽ ആ മൃഗത്തിന് സ്വാതന്ത്ര്യം ഇല്ല.അത് വച്ചവൻ അതിനെ നിയന്ത്രിക്കുന്നു.
ഒരു കാലത്തു മയക്കു മരുന്നുകളും മദ്യവും ഭീതി പരത്തിയിരുന്നു വെങ്കിൽ ഇന്ന്
മൊബൈൽ ഫോൺ ,ലാപ്ടോപ്പ് , ടാബ് തുടങ്ങി പല ഇലക്ട്രോണിക്
ഉപകരണങ്ങളും ആസക്തി വളർത്തുന്ന ഉപകരണങ്ങൾ ആയി തീർന്നിരിക്കുന്നു.
മദ്യ വിമുക്തി പ്രചാരണങ്ങൾ പോലെ മറ്റനേക വിമുക്തി
പ്രചാരണങ്ങൾ ഭാവി കാലത്തു പ്രതീക്ഷിക്കേണ്ടതുണ്ട്. ഇന്റർനെറ്റ് ,ഉപയോഗത്തിൽ അധികം ദുരുപയോഗം ആയപ്പോൾ നുകത്തിന്റെ
വ്യാപ്തി കുഞ്ഞുകുട്ടി മുതൽ മുതിർന്നവരെ വരെയും തളച്ചിടുവാൻ കഴിയുന്ന തലങ്ങൾ അതിൽ രൂപപ്പെട്ടു.
മൊബൈൽ ഓൺലൈൻ ഗെയിമുകളിൽ കുഞ്ഞുകുട്ടികൾ നുകം പേറുമ്പോൾ, പോൺ സൈറ്റുകളും , ഓൺലൈൻ ചാറ്റിങ്ങുകളും യുവതലമുറയെ വീഴിച്ചു, മുതിർന്നവരും ഫേസ്ബുക്കിലും വാട്സാപ്പിലും ആനന്ദം കണ്ടെത്തുവാൻ തുടങ്ങിയപ്പോൾ. നുകം അതിന്റെ പൂർണ ശക്തിയിൽ മനുഷ്യന്റെ മേൽ വ്യാപാരം നടത്തുവാൻ തുടങ്ങി.

ബ്ലൂ വൈയിൽ എന്ന ഓൺലൈൻ ഗെയിമിലൂടെ യുവതലമുറ ജീവിതം അവസാനിപ്പിച്ചു എന്ന് കേൾക്കുമ്പോൾ നാം മറന്നു പോകരുത് നമ്മെ നിയന്ത്രിക്കുന്നത് നുകം വച്ചവനോ ?
ഒരു ഗെയിമും ജീവിതവും തമ്മിൽ
വേർതിരിച്ചു കാണുവാൻ പോലും കഴിയാത്ത രീതിയിൽ നാം
രൂപപ്പെട്ടിരിക്കുന്നു എന്ന് പറയുമ്പോൾ അപകടം എത്ര വലുതെന്നു മനസ്സിലാക്കേണം.

പതിയിരിക്കുന്ന മൊബൈൽ ക്യാമെറകൾ നമ്മെ ഓര്മിപ്പിക്കുന്നില്ലേ നാം ആരുടെയോ നോട്ടത്തിൻ കീഴിലാണ് എന്ന്. ഭാര്യ, ഭർത്താവിന്റെ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്ത റിമോട്ട് കോൺട്രോൾഡ് അപ്ലിക്കേഷൻ കുടുംബ  ജീവിതത്തിന്റെ സ്വകാരികതയിൽ കടന്നു ചെന്നപ്പോൾ വഞ്ചന ആണ് അവിടെ നടന്നത്.
ഒരുപക്ഷെ ഇതൊക്കെയും അവിടിവിടങ്ങളിൽ നടന്ന ഒറ്റപ്പെട്ട സംഭവങ്ങൾ ആകാം എങ്കിൽ കൂടെ നാം അറിയാതെ തന്നെ നമ്മളിൽ ഒരു കടന്നുകയറ്റം നടത്തുകയാണ്
ഈ ആധുനികത. രണ്ടു കടമ്പകൾ ജീവിതത്തിൽ നമ്മുക്കുണ്ട് തെറ്റ് മനസ്സിലാക്കുക,ശരി കണ്ടെത്തുക.പലപ്പോഴും നാം തെറ്റ് മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ നാം ശരി കണ്ടെത്തുവാൻ പരാജയപെടുന്നതിനാൽ.അടിമനുകം ബലമെടുക്കുന്നു.
ശരി കണ്ടെത്തുക മാത്രമാണ് തെറ്റ് തിരുത്തുവാനുള്ള പരിഹാരം.

post watermark60x60

സദൃശ്യവാക്യങ്ങൾ 21:2 മനുഷ്യന്റെ വഴി ഒക്കെയും അവന്നു ചൊവ്വായിത്തോന്നുന്നു; യഹോവയോ ഹൃദയങ്ങളെ തൂക്കിനോക്കുന്നു. ഈ ലോകത്തു
നമ്മുടെ നോട്ടത്തിൽ പലതും ചൊവ്വയ്‌യി തോന്നുന്നുവെങ്കിലും.
മറു തട്ടിൽ വചനമാണ്.ലോക സ്ഥാപനം മുതൽ സകലതിനും
ആധാരവും കാരണഭൂതനുമായ “ദൈവ വചനം” അതാണ് നമ്മുക്ക് മുൻപിലുള്ള ശരി.
സകലവും അവൻ മൂലവും അവനു വേണ്ടിയും ഉളവായി.
യോഹന്നാൻ
8:31 തന്നിൽ വിശ്വസിച്ച യെഹൂദന്മാരോടു യേശു:
“എന്റെ വചനത്തിൽ നിലനില്ക്കുന്നു എങ്കിൽ നിങ്ങൾ വാസ്തവമായി എന്റെ ശിഷ്യന്മാരായി,
സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും” എന്നു പറഞ്ഞു.
ശരി കണ്ടെത്തുവോളം ആരും സ്വാതന്ത്രരാക്കപ്പെടുന്നില്ല.
ആധുനികതയ്ക്കു എതിരായല്ല എന്റെ വീക്ഷണം
ആധുനികതയിൽ മറഞ്ഞിരിക്കുന്ന അപകടങ്ങളെ കുറിച്ച് നാം ബോധവാന്മാരായിരിക്കേണം.
നുകം വച്ചതു ഉഴുതു മറിക്കാനെങ്കിൽ
ഉഴുതു മറിക്കുന്നിടത്തു നല്ല വിത്തുകൾ നാം വിതയ്ക്കേണം, നല്ലതു വളർത്തണം, നല്ലതു കൊയ്യേണം. അതാണ് നമുക്കുള്ള സ്വാതന്ത്ര്യം.

-ADVERTISEMENT-

-ADVERTISEMENT-

You might also like