നങ്ങ്യാർകുളങ്ങര സംഭവത്തിൽ പോലീസ് രണ്ടുപ്രതികളെ അറസ്റ്റു ചെയ്തു

ഷാജി ആലുവിള

ഹരിപ്പാട് : നങ്ങ്യാർകുളങ്ങര കവലയിൽ സുഹൃത്തുക്കളെ കാത്തു നിന്ന സുവിശേഷകനെ മർദിച്ച സംഘത്തിലെ രണ്ടു പേരെ പോലീസ് ഇന്നു വൈകിട്ട് 4.30നു അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം 27 ആം തീയതി ഞയറാഴ്ച വൈകിട്ട് പാസ്റ്റർ ഗീവർഗ്ഗീസിനെ മർദിച്ച സംഘം ഒളുവിൽ പോകുകയായിരുന്നു.

പി.സി.ഐ.യുടെ ഇടപെടീൽ മൂലം പ്രതിപക്ഷ നേതാവും സ്ഥലം എം.എൽ.എ. യുമായ ശ്രീ. രമേശ് ചെന്നിത്തല ഇന്ന് നിയമസഭയിൽ ആക്രമണ സംഭവം ഉന്നയിക്കുകയും കുറ്റവാളികളെ ഉടനെ അറസ്റ്റു ചെയ്യണം എന്ന് അവതരിപ്പിക്കുകയും ചെയ്തു.
ഒളുവിൽ കഴിഞ്ഞ പ്രതികളെ പോലീസ് രഹസ്യന്വേഷണത്തിലൂടെ ആണ് അറസ്റ്റ് ചെയ്തത്. എ.എസ്.ഐ. മനോജിന്റെ നേന്ത്രത്വത്തിലുള്ള പോലീസ് സംഘം പ്രതികളെ കണ്ടുപിടിച്ചു പൊലീസ്റ്റേഷനിൽ കൊണ്ടുവരികയും തിരിച്ചറിയൽ പരേഡിലൂടെ പാസ്റ്റർ ഗീവർഗ്ഗീസ് അവരെ മനസിലാക്കുകയും ഉടനടി അറസ്റ്റു ചെയ്യുകയും ആയിരുന്നു. ഒളിവിൽ കഴിയുന്ന രണ്ടു പ്രതികൾക്കായുള്ള തെരച്ചിൽ പോലീസ് ഊർജ്ജിതമാക്കി. ഉടൻ അറസ്റ്റുണ്ടാകുമെന്ന് പി.സി.ഐ. ജനറൽ പ്രസിഡണ്ട് എൻ.എം. രാജുവിനോട് പോലീസ് അധികാരികൾ ഉറപ്പുകൊടുത്തു. രമേശ് ചെന്നിത്തലയുടെ ഇടപെടിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് ഊർജ്ജം പകർന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.