മദ്ധ്യതിരുവിതാംകൂറിലെ റ്റിപിഎം സഭയുടെ പ്രധാന ആത്മീയസംഗമമായ തിരുവല്ല സെന്റർ കൺവൻഷന് അനുഗ്രഹീത സമാപ്തി

നാം ദൈവത്തിന്റെ വിശുദ്ധ ആലയം: ചീഫ് പാസ്റ്റർ എബ്രഹാം മാത്യു

തിരുവല്ല: നാം ദൈവത്തിന്റെ വിശുദ്ധ ആലയം ആകയാൽ വിശുദ്ധിയോടു ജീവിക്കണമെന്ന് ദി പെന്തെക്കോസ്ത് മിഷൻ ചീഫ് പാസ്റ്റർ എബ്രഹാം മാത്യു പ്രസ്താവിച്ചു.
റ്റിപിഎം തിരുവല്ല സെന്റർ കൺവൻഷന്റെ സമാപനദിന സംയുക്ത സഭായോഗത്തിൽ 2 ദിനവൃത്താന്തം 8: 16 ആധാരമാക്കി പ്രസംഗിക്കുകയായിരുന്നു.
തിരുവചനത്തിന്റെ അടിസ്ഥാനത്തിൽ അശുദ്ധമായതിൽ നിന്നും അകന്നു വിശുദ്ധിയോടു ജീവിക്കണം എന്ന് പാസ്റ്റർ ഏബ്രഹാം മാത്യു. ജനുവരി 31 വ്യാഴം മുതൽ ഫെബ്രുവരി 3 ഞായർ വരെ നടന്ന വാർഷിക സെന്റർ കൺവൻഷന്റെ പ്രാരംഭയോഗം എറണാകുളം സെന്റർ പാസ്റ്റർ സണ്ണി ജോർജിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. തിരുവല്ല കറ്റോട് റ്റിപിഎം കൺവൻഷൻ ഗ്രൗണ്ടിൽ വ്യാഴാഴ്‌ച മുതൽ ശനിയാഴ്ച വരെ രാത്രി നടന്ന സുവിശേഷ പ്രസംഗങ്ങളിൽ അഡയാർ സെന്റർ പാസ്റ്റർ പി.ജോൺസൺ, തിരുവനന്തപുരം സെന്റർ പാസ്റ്റർ തോമസ് വൈദ്യന്‍, കൊട്ടാരക്കര സെന്റർ പാസ്റ്റർ എം.ജോസഫ്കുട്ടി എന്നിവർ പ്രസംഗിച്ചു. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിനു സമീപമുള്ള റ്റിപിഎം സെന്റർ ഫെയ്ത്ത് ഹോമിൽ വെള്ളി, ശനി ദിവസങ്ങളിൽ പകൽ നടന്ന പൊതുയോഗങ്ങളിൽ റാന്നി സെന്റർ പാസ്റ്റർ കെ.ജെ മാത്തുക്കുട്ടി, പത്തനംതിട്ട സെന്റർ പാസ്റ്റർ കെ.വി വര്‍ഗ്ഗീസ് എന്നിവർ പ്രസംഗിച്ചു. ശനിയാഴ്ച വൈകിട്ട് നടന്ന യുവജന സമ്മേളനത്തിൽ പാസ്റ്റർ സാംകുട്ടി (മുളന്തുരുത്തി) പ്രസംഗിച്ചു.
വ്യാഴാഴ്‌ച മുതൽ ശനിയാഴ്‌ച വരെ സുവിശേഷ പ്രസംഗം, വെള്ളി, ശനി ദിവസങ്ങളിൽ വേദപാഠം, പൊതുയോഗം, കാത്തിരിപ്പ് യോഗം ശനിയാഴ്ച വൈകിട്ട് യുവജന സമ്മേളനം എന്നിവ നടന്നു. സമാപന ദിനമായ ഞായറാഴ്ച തിരുവല്ല സെന്ററിലെ 33 പ്രാദേശിക സഭകളുടെ സംയുക്ത വിശുദ്ധ സഭായോഗത്തിൽ പതിനായിരക്കണക്കിന് വിശ്വാസികളും നൂറുകണക്കിന് ശുശ്രൂഷകരും പങ്കെടുത്തു. ഈ വർഷത്തെ തിരുവല്ല സെന്റർ കൺവൻഷനിൽ
28 പേർ ജലസ്നാനമേറ്റു. കൺവൻഷന്റെ സമാപന ദിനം ശിശു പ്രതിഷ്ഠ ശുശ്രൂഷയും നടന്നു.
വിശ്വാസികളും ശുശ്രൂഷകരും ഉള്‍പ്പെട്ട വോളന്റയേഴ്സ് കണ്‍വൻഷനു വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുത്തു. തിരുവല്ല സെന്റർ പാസ്റ്റർ സി എൽ സാമുവേൽ, അസിസ്റ്റന്റ് സെന്റർ പാസ്റ്റർ കെ ജെ ഫിലിപ്പോസ് എന്നിവർ കൺവൻഷന് നേതൃത്വം നൽകി.

റ്റിപിഎം തിരുവല്ല സെന്റർ കൺവൻഷന് മുന്നോടിയായി നടന്ന സുവിശേഷ വിളംബര ജാഥ

 

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading