ഡോ. ബ്ലസൻ മേമന നയിക്കുന്ന ‘ജയഗീതം’ സംഗീത സായാഹ്നം ചെറുവക്കൽ ഐ.പി.സിയിൽ

ചെറുവക്കൽ: പെന്തക്കോസ്ത് യുവജന സംഘടന പി.വൈ.പി.എ ചെറുവക്കൽ ലോക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ‘ജയഗീതം’ എന്ന പേരിൽ സംഗീത സായാഹ്നവും കുട്ടികളുടെ വാർഷിക പരീക്ഷയോടനുബന്ധിച്ച് ദിശാബോധം നൽകുന്നതിനാവശ്യമായ ക്ലാസും ക്രമീകരിച്ചിരിക്കുന്നു. 2019 ഫെബ്രുവരി 3, ഞായർ വൈകിട്ട് 6 മണി മുതൽ ചെറുവക്കൽ ശാലേം ഐ.പി.സി ഹാളിൽ നടക്കുന്ന സംഗീത സായാഹ്നത്തിനും ക്ലാസിനും ക്രൈസ്തവ ഗാന കൈരളിയ്ക്ക് നിരവധി സംഭാവനകൾ നൽകിയ ഡോ. ബ്ലസൻ മേമന നേതൃത്വം നൽകുന്നു.ആത്മാവിനെ തൊട്ടുണർത്തുന്ന സംഗീതവും, ആത്മീയ ആരാധനയും, മോട്ടിവേഷണൽ ക്ലാസും, പരീക്ഷ എഴുതുന്ന വിദ്യർത്ഥികൾക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും ഈ പരിപാടിയുടെ പ്രത്യേകതയാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like