ഐ.പി.എൽ. സീസൺ 10; ഹെബ്രോൻ സ്ട്രൈക്കേഴ്‌സ് വിജയികൾ

ദുബായ്: യു.എ.ഇ.യിലെ പെന്തക്കോസ്ത് സഭകളിലെ യുവജനങ്ങളാൽ നടത്തപ്പെടുന്ന, ഇന്റർ പെന്തക്കോസ്റ്റൽ ലീഗ് ക്രിക്കറ്റ് മാമാങ്കത്തിന് കൊടിയിറങ്ങി. ഹെബ്രോൻ സ്ട്രൈക്കേഴ്‌സ് ടീം ആയിരുന്നു വിജയികൾ. 2009ൽ, വിജിൻ ജോ, ബിന്നി മാമ്മൻ തുടങ്ങിയ ഊർജ്ജസ്വലരായ ചില പെന്തക്കോസ്ത് യുവാക്കളുടെ മനസ്സിൽ ഉദിച്ച ആശയമായിരുന്നു ഇതിന് നിദാന്തമായിത്തീർന്നത്.

ഇത്രയും വർഷങ്ങൾക്കൊണ്ട്, ഈ മത്സരപരമ്പര യുവാക്കളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി. പെന്തക്കോസ്ത് യുവാക്കളിൽ, കായിക മത്സരങ്ങൾ ഇഷ്ടപ്പെടുന്നവർക്ക്, സഭാവ്യത്യാസമെന്യേ, പരസ്പരം പരിചയപ്പെടുവാനും ഒരുമിച്ച് കൂടുവാനും ഒരു നല്ല വേദിയാണ് ഇന്റർ പെന്തക്കോസ്റ്റൽ ലീഗ്.

ബേസിക് ലയൺസും ഹെബ്രോൻ സ്ട്രൈക്കേഴ്‌സും തമ്മിലായിരുന്നു ഫൈനൽ മത്സരം. ഹെബ്രോൻ സ്ട്രൈക്കേഴ്‌സ് നാല്പത്തിയാറു റണ്ണുകൾക്കായിരുന്നു ആയിരുന്നു വിജയിച്ചത്. മൂന്നാം സ്ഥാനം ഇ.സി.എഫ് സ്‌ട്രൈക്കേഴ്‌സ് കരസ്ഥമാക്കി.

post watermark60x60

മത്സരത്തിന്റെ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങളായിരുന്നു സംഘാടകർ ഒരുക്കിയത്. മൂന്നാഴ്ച നീണ്ടു നിന്ന പരമ്പര ഫെബ്രുവരി രണ്ടിന് പുലർച്ചെ 2:30 നായിരുന്നു
സമാപനം കുറിച്ചത്. ടീമുകളുടെ പ്രകടനം മികച്ചതായിരുന്നതായി ജോബി തോമസ്, ചാർളീ സാം, മെൽവിൻ ബോസ്, തോമസ് കുരുവിള തുടങ്ങിയവർ ഉൾപ്പെടുന്ന സംഘാടകസമിതി ക്രൈസ്തവഎഴുത്തുപുരയെ അറിയിച്ചു.

അനേകം വിശ്വാസികളും ദൈവദാസന്മാരും സന്നിഹിതരായിരുന്ന ഫൈനൽ മത്സരത്തിലും സമാപന സമ്മേളനത്തിലും പ്രത്യേക ക്ഷണിതാക്കളായി ക്രൈസ്തവ എഴുത്തുപുര ഭാരവാഹികളും പങ്കെടുത്തു. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയുമായിരുന്നു സമ്മാനം.

-ADVERTISEMENT-

-ADVERTISEMENT-

You might also like