ലേഖനം: മനസ്സ് അറിഞ്ഞു കൂടെ നടക്കുക | ഡെൻസൺ ജോസഫ് നെടിയവിള

പലപ്പോഴും ജീവിതത്തിൽ നാം പലരോടു കൂടി നടക്കുന്നവരാണ്. എന്നാൽ കൂടെ നടക്കുക എന്നതിന് ഉപരിപ്ലവമായ അർത്ഥത്തിൽ ഉപരി ആഴത്തിൽ ഉള്ള അർഥം ഉണ്ട് എന്ന് വിസ്മരിച്ചു കൂടാ. കൂടെ നടക്കുന്നവരുടെ മനസ്സ് അറിഞ്ഞു അവരെ മനസ്സിലാക്കുമ്പോൾ മാത്രമേ അവരുടെ കൂടെ നടന്നതിന് അർഥം ഉണ്ടാവുകയുള്ളു. എന്നാൽ ഇന്ന് പല സ്നേഹിതന്മാരും നമ്മുടെ കൂടെ നടക്കും എന്നാൽ നമ്മുടെ പ്രതിസന്ധി മേഖലകളിൽ അവർ നമുക്കെതിരായി നിൽക്കുന്നത് നമുക്ക് കാണാൻ കഴിയും .

വിശുദ്ധ വേദപുസ്തകത്തിൽ അനേകർ ദൈവത്തോടുകൂടെ നടന്നു എന്ന് നമുക്ക് കാണുവാൻ കഴിയും .ഹാനോൿ ദൈവത്തോടുകൂടെ നടന്നു, ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി.
And Enoch walked with God: and he was not; for God took him. (Genessis 5:24)
ദൈവത്തോട് കൂടെ നടക്കുവാൻ എന്നുപറയുന്നത് വളരെ പ്രയാസമുള്ള കാര്യമാണ് ദൈവം വിശുദ്ധനാകയാൽ നമ്മൾ വിശുദ്ധിയും വിശ്വസ്തതയും ഉള്ളവരായിരിക്കണം. ദൈവത്തിന്റെ മനസ്സ് അറിഞ്ഞു പ്രവർത്തിച്ചാൽ മാത്രമേ ദൈവത്തിൻറെ കൂടെ നടക്കാൻ കഴിയുകയുള്ളൂ

മനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചു തന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നതു?
He hath shewed thee, O man, what is good; and what doth the LORD require of thee, but to do justly, and to love mercy, and to walk humbly with thy God? (Micah 6:8)
നമ്മൾ താഴ്മ ഉള്ളവരും വിശുദ്ധി ഉള്ളവരുമായി തീർന്നെങ്കിൽ മാത്രമേ ക്രിസ്തു നമ്മുടെ കൂടെ നടക്കുകയുള്ളൂ ആ നിത്യത വരെ ആ ക്രിസ്തുവെന്ന നല്ല സ്നേഹിതൻറെ കൂടെ നടക്കുവാൻ നമുക്ക് ഏൽപ്പിച്ചു കൊടുക്കാം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.