ജ്യോതിരാജ് സിന്ധ്യയെ പേർസിക്യൂഷൻ റിലീഫ് ചെയർമാൻ ഷിബു തോമസ് സന്ദർശിച്ചു

ഉത്തരപ്രദേശ്: യു.പി കോൺഗ്രസ് ജനറൽ സെക്കട്ടറി ജ്യോതിരാജ് സിന്ധ്യയെ പേർസിക്യൂഷൻ റിലീഫ് ചെയർമാൻ ഷിബു തോമസ് സന്ദർശിച്ചു.

ഇന്ത്യയിലെ ക്രൈസ്തവ സമൂഹം അനുഭവിക്കുന്ന പീഢനങ്ങളെ കുറിച്ച് ചർച്ച ചെയ്തു. ഉത്തരപ്രദേശിൽ നടക്കുന്ന സംഘടിത ക്രൈസ്തവ പീഢനങ്ങളെ അദ്ദേഹം അപലപിച്ചു. കോൺഗ്രസ് സാധ്യമാകുന്ന എല്ലാ പിന്തുണയും നൽകുമെന്നും ക്രൈസ്തവ മിഷണറിമാർ ഇന്ത്യയിലെ ജനസമൂഹത്തിന് നൽകിയ സംഭാവനകളെ ചരിത്രമറിയാവുന്ന ഒരാൾക്കും അവഗണിക്കുവാൻ കഴികയില്ല. ആ ചരിത്രത്തെ ഇല്ലാതാക്കുവാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ക്രൈസ്തവ സമൂഹം നേരിടുന്ന പീഢനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
പീഢനങ്ങൾ അനുഭവിച്ച സുവിശേഷകരുമായി സിന്ധ്യ സംസാരിച്ചു.
ഇന്ത്യയിൽ നടന്നിട്ടുള്ള പീഢനങ്ങളുടെ ചരിത്ര മടങ്ങിയ വാർഷിക റിപ്പോർട്ട് പെർസിക്യൂഷൻ റിലീഫ് ചെയർമാൻ ഷിബു തോമസ് ജ്യോതിരാജ് സിന്ധ്യയ്ക്ക് കൈമാറി.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed.