പ്രവർത്തിയുടെ സുവിശേഷവുമായി മെഡിക്കൽ കോളേജിൽ ഇതാ ഒരു പാസ്റ്റർ!!

ഷാജി ആലുവിള

തിരുവനന്തപുരം: സുവിശേഷം സകല ജനത്തിനുമുള്ള മഹാസന്തോഷമാണ്. അതു ദുഃഖത്തിലും വേദനയിലും ആശ്വാസവും സമാധാനവും പകരുന്നു.ആ നല്ല വാർത്തയുടെ സന്ദേശവാഹകരാണ് സുവിശേഷകന്മാർ. സുവിശേഷത്തോടൊപ്പം സാമൂഹിക പ്രതിബദ്ധതയും ഉണ്ടങ്കിൽ മാത്രമേ ലക്ഷ്യപ്രാപ്തിയിൽ എത്തുകയുള്ളൂ. അതിനൊരു മാതൃകയാണ് പാസ്റ്റർ റെജി പുനലൂർ.
തിരുവനന്തപുരം, കേശവാദസപുരത്തു താമസിക്കുകയും അടൂരിനടുത്തുള്ള കരുവാറ്റ ഏ.ജി. സഭയിൽ മൂന്നുവർഷമായി ശുശ്രൂഷിക്കയും ചെയ്യുന്ന പാസ്റ്റർ റെജി തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ രോഗികളായി വരുന്ന വർക്ക് എന്തു സഹായം ചെയ്യുന്നതിനും സന്മനസോടെ ഏത് സമയവും സന്നദ്ധനാണ്. ആർ.സി.സി., എസ്.ഏ. റ്റി., ശ്രീചിത്ര, മെഡിക്കൽ കോളേജ് എന്നിവയുടെ പരിസരത്തുമാത്രമല്ല ഇതിന്റെ എല്ലാ വിഭാഗങ്ങളിലും കയറി ഇറങ്ങി യാതൊരു വ്യവസ്ഥ്യതികളും നോക്കാതെ സാമൂഹിക സേവനം ചെയ്യുന്നു പാസ്റ്റർ റെജി. ഏത് സമയവും രക്തം ആവശ്യമായി വരുന്ന രോഗികൾക്ക് ആവശ്യപ്രകാരം രക്തം ക്രമീകരിച്ചുകൊടുക്കുന്നു. തോളിൽ തൂക്കി ഇട്ട ബാഗുമായി ഓടിനടക്കുന്നതിനിടയിൽ റെജി ഭക്ഷണം പോലും മറന്നു പോകുന്നു കഴിക്കാൻ. അപ്പോഴും വിശക്കുന്നവന് ഭക്ഷണവും, ചെയ്യുവാൻ കഴിയുന്ന സാമ്പത്തിക സഹായവും ചെയ്യുന്നു. പ്രതിഫലയിശ്ചകൂടാതെ ചെയ്യുന്ന ഈ സേവനം ഒരു സമർപ്പണമാണ് തനിക്ക് ദൈവത്തോടും സമൂഹത്തോടും. തിരുവനുംന്തപുരം ബഥനി ബൈബിൾ കോളേജിൽ നിന്നും 2013 ൽ പഠനം പൂർത്തിയാക്കി കർത്തൃ വേലക്കിറങ്ങിയ ഇദ്ദേഹം പ്രവർത്തിയിലൂടെ സുവിശേഷം വേദനിക്കുന്നവരിലേക്ക് എത്തിക്കുന്നു. ഭാര്യ റീന തിരുവനന്തപുരം ചൈതന്യ നേത്ര ആശുപത്രിയിൽ ജോലി ചെയ്യുന്നു. തന്റെ ഭാര്യയും മകൻ റിജോ, മകൾ റിയ എന്നിവർ ഈ സാമൂഹിക സേവനത്തിൽ തനിക്ക് കൈത്താങ്ങാണ്. ഈ തിരക്കുകളുടെ ഇടയിലും സഭാപ്രവർത്ഥനങ്ങളിൽ താനും കുടുംബവും എപ്പോഴും വ്യാപൃതനും ആണ്. തിരുവനന്തപുരത്തു മെഡിക്കൽ കോളേജുകളിൽ വരുന്ന ഏത് വിശ്വാസികൾക്കും പാസ്റ്റർ റെജിയുടെ സേവനം സുതാര്യതയോടെ ലഭിക്കും. അദ്ദേഹവുമായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ: 7560989348, 9447893346

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.