മതേതരത്വം സംരക്ഷിക്കപ്പെടണം; മാര്‍ത്തോമ ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍

വിശ്വാസങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ മതേതരത്വവും മതസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടുകയും സമൂഹത്തിന്‍റെ സമാധാനപൂര്‍ണ്ണമായ സഹവര്‍ത്തിത്വത്തെ സാധ്യമാക്കുകയും ചെയ്യുന്ന നിലപാടുകള്‍ സ്വീകരിക്കണമെന്ന് ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ ആവശ്യപ്പെട്ടു.

നമ്മുടെ സംസ്ഥാനത്തെ ദോഷകരമായി ബാധിച്ച പ്രളയക്കെടുതിയില്‍ സാഹോദര്യത്തില്‍ ഉറച്ച് ക്രിയാത്മകമായി പ്രതികരിച്ച കേരളജനതയെ സമിതി അഭിനന്ദിച്ചു. മത്സ്യത്തൊഴിലാളികളുടെ ത്യാഗനിര്‍ഭരമായ ഇടപെടലുകളും ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ ദുരിതാശ്വാസത്തിനുവേണ്ടി തുറന്നുകൊടുത്ത പ്രവര്‍ത്തനങ്ങളും സര്‍ക്കാരിന്‍റെ നേതൃത്വവും പുതിയൊരു മാനവികതയെ രൂപപ്പെടുത്തി. പരിസ്ഥിതിസംരക്ഷിച്ചുകൊണ്ടും അണക്കെട്ടുകളുടെ ഉപയോഗം കൂടുതല്‍ കാര്യക്ഷമമാക്കിക്കൊണ്ടും പുനരധിവാസപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിക്കൊണ്ടും ഈ സാഹചര്യത്തെ നേരിടണമെന്നു സമിതി വിലയിരുത്തി.
ദലിത് വിഭാഗത്തിലുള്ള ജനങ്ങള്‍ക്ക് സംവരണം നല്‍കുകയും അവര്‍ ക്രൈസ്തവരാണെന്ന കാരണത്താല്‍ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന അവസ്ഥ മതവിവേചനമാണെന്നും ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്‍റെ നിഷേധമാണെന്നും സമിതി വിലയിരുത്തി. ദലിത് ക്രൈസ്തവര്‍ക്ക് സംവരണം നല്‍കണമെന്നു ആവശ്യപ്പെട്ടുകൊണ്ട് ഒരുമിച്ചുള്ള പ്രക്ഷോഭത്തിന് കേരളത്തിലെ ക്രൈസ്തവസഭകളെ കൗണ്‍സില്‍ ആഹ്വാനം ചെയ്തു. ദലിത് ക്രൈസ്തവരെ പൊതുധാരയിലേക്കു കൊണ്ടുവരുവാന്‍ സഭകള്‍ കൂടുതല്‍ നടപടികള്‍ എടുക്കണം. പരിവര്‍ത്തിത കോര്‍പ്പറേഷന്‍റെ ചെയര്‍മാന് കാബിനറ്റ് റാങ്ക് നല്കാനും ദലിത് സംവരണ വിഷയത്തില്‍ നിലപാടു വ്യക്തമാക്കാനും കേരള സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കണം.

ന്യൂനപക്ഷാവകാശങ്ങള്‍ ലംഘിച്ചുകൊണ്ട് സര്‍ക്കാര്‍ വിദ്യാഭ്യാസമേഖലയില്‍ നടത്തുന്ന കടന്നുകയറ്റങ്ങളെ സംയുക്തമായി നേരിടുമെന്ന് സമിതി മുന്നറിയിപ്പു നല്‍കി. കേരള നവോത്ഥാനത്തിന് വലിയ സംഭാവനകള്‍ നല്‍കിയ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തളര്‍ത്താനുള്ള ലക്ഷ്യത്തോടെ നിയമനങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള ശ്രമങ്ങളില്‍ നിന്നു പിډാറണമെന്നു സര്‍ക്കാരിനോടു സമിതി ആവശ്യപ്പെട്ടു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ന്യൂനപക്ഷാവകാശങ്ങള്‍ക്കനുസൃതമായി നടത്തിയിട്ടുള്ള എല്ലാ നിയമനങ്ങളും സമയബന്ധിതമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
കുടുംബഭദ്രതയും വിവാഹത്തിന്‍റെ ധാര്‍മ്മികാടിത്തറയും തകര്‍ക്കുന്ന സ്വവര്‍ഗ്ഗരതി, വിവാഹേതര ബന്ധം തുടങ്ങിയ വിഷയങ്ങളില്‍ ഉണ്ടായികൊണ്ടിരിക്കുന്ന മാറ്റങ്ങലില്‍ ശക്തമായ ഉത്ക്ണ്ഠരേഖപ്പെടുത്തി.

പാവപ്പെട്ടവരുടെയും സമൂഹത്തിലെ അവഗണിക്കപ്പെട്ടവരുടെയും ഉന്നമനത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.
സഭൈക്യ പ്രാര്‍ത്ഥനവാരത്തിന്‍റെ സമാപന ദിനത്തില്‍ ( ജുനുവരി 25), തിരുവല്ല മാര്‍ത്തോമ്മാ സഭാ ആസ്ഥാനമായ പൂലാത്തീനില്‍ നടന്ന, കേരളത്തിലെ സഭകളിലെ മേലദ്ധ്യക്ഷന്‍മാര്‍ പങ്കെടുത്ത ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ സമ്മേളനത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ് കാതോലിക്കാബാവ മുഖ്യ പ്രഭാഷണം നടത്തി. മാര്‍ത്തോമ്മാ സഭാ അധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്താ പ്രസംഗിച്ചു.
മാര്‍ ജോസഫ് പൗവ്വത്തില്‍, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആര്‍ച്ച് ബിഷപ്പ് സൂസാപാക്യം, കുറിയാക്കോസ് മാര്‍ സേവേറിയോസ്, മാര്‍ ജോസഫ് പെരുന്തോട്ടം മാര്‍ സില്‍വസ്റ്റര്‍ പൊന്നുമുത്തന്‍, മാര്‍ പോള്‍ ആന്‍റണി മുല്ലശ്ശേരി, മാര്‍ ജയിംസ് റാഫേല്‍ ആനപ്പറമ്പില്‍, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ജോസഫ് മാര്‍ തോമസ്, കുറിയാക്കോസ് മാര്‍ ഗ്രിഗോറിയോസ്, മാര്‍ ഔഗേന്‍ കുറിയാക്കോസ്, ഡോ. കെ.ജി.ഡാനിയേല്‍, ഡോ. ഉമ്മന്‍ ജോര്‍ജ്, മാര്‍ മാത്യു അറയ്ക്കല്‍, മാര്‍ മാത്യു മൂലയ്ക്കാാട്ട്, , മാര്‍ ബോസ്ക്കോ പുത്തൂര്‍, മാര്‍ തോമസ് തറയില്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, ജോസഫ് മാര്‍ ബര്‍ന്നബാസ്, യൂഹാന്നോന്‍ മാര്‍ ക്രിസോസ്റ്റമോസ്, ഗീവര്‍ഗീസ്സ് മാര്‍ കൂറിലോസ്, ഡോ സ്റ്റാന്‍ലി റോമന്‍, സാമുവേല്‍ മാര്‍ ഐറേനിയോസ് ജോ. സെക്രട്ടറി റവ. ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, മാര്‍ത്തോമാ സഭാ സെക്രട്ടറി കെ,ജി. ജോസഫ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.