കടുത്ത മഞ്ഞുവീഴ്ച്ച – ബ്രിട്ടനിൽ ജാഗ്രതാനിർദ്ദേശം

ലണ്ടൻ: ബ്രിട്ടനിലെ ഭൂരിഭാഗം പ്രദേശങ്ങളിലും രാത്രി 9 മുതൽ രാവിലെ 5 മണി വരെ കടുത്ത മഞ്ഞു വീഴ്ചയ്ക്കുള്ള സാധ്യതയുള്ളതായി കാലാവസ്ഥാവിഭാഗം അറിയിച്ചു.

പത്തു സെന്റീമീറ്റർ വരെ ഉയരാവുന്ന മഞ്ഞുവീഴ്ചയിൽ, വാഹനങ്ങൾ ഓടിക്കുന്നത് ദുസ്സഹമായതിനാൽ, രാത്രിയിൽ ജോലിക്ക് ശേഷം മടങ്ങുന്നവർ ജാഗ്രത പാലിക്കേണ്ടുന്നതാണ്.

മഞ്ഞുവീഴ്ച കനക്കുന്നതിനേത്തുടർന്ന് പല ഗ്രാമങ്ങളും ഒറ്റപെടുന്നതിനുള്ള സാധ്യതകൾ വർദ്ധിക്കുന്നു. സ്‌കൂളുകൾ പലതും താത്ക്കാലികമായി അടച്ചിടുകയും ചെയ്തേക്കാം.

സാഹചര്യങ്ങൾ ഗുരുതരമായി തുടർന്നാൽ റെയിൽ, വ്യോമ ഗതാഗതങ്ങളും തടസ്സപ്പെടുന്നതിനും, വൈദ്യുതി, വാർത്താവിനിമയം തുടങ്ങിയ മേഖലകളിലേക്കും മഞ്ഞുവീഴ്ച്ചയുടെ പ്രത്യാഘാതങ്ങൾ വ്യാപിക്കുന്നതിനും സാധ്യതയുള്ളതായി അറിയുന്നു. പലരും വാഹനങ്ങൾ റോഡിൽ ഉപേക്ഷിക്കാൻ നിർബന്ധിതരായേക്കാനുള്ള സാധ്യതയുണ്ട്.

ജനങ്ങൾ ജാഗ്രത പാലിക്കേണ്ടുന്നത് അത്യാവശ്യമാണ്.

താഴെപ്പറയുന്ന സ്ഥലങ്ങളിൽ കാലാവസ്ഥ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്:

– സെൻട്രൽ, ടയ്സൈഡ് & ഫൈഫ്

– ഈസ്റ്റ് മിഡ്ലാൻഡ്സ്

– ഇംഗ്ലണ്ടിന്റെ കിഴക്ക്

– ഹൈലാൻഡ്സ് & എലീൻ സിയർ

– ലണ്ടൻ & സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട്

– നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട്

– നോർത്ത് വെസ്റ്റ് ഇംഗ്ലണ്ട്

– വടക്കൻ അയർലണ്ട്

– SW സ്കോട്ട് ലാൻഡ്, ലോത്തിയൻ ബോർഡേർസ്

– സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട്

– സ്ട്രാത്ക്ലയ്‌ഡ്‌

– വെയിൽസ്

– വെസ്റ്റ് മിഡ്ലാൻഡ്സ്

– യോർക്ക് ഷയർ & ഹംബർ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.