ശാരോൻ കടമ്പനാട് സൗത്ത് കൺവൻഷൻ ഇന്ന് മുതൽ

കടമ്പനാട്: കടമ്പനാട് സൗത്ത് ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നും പറങ്കിമാംവിള ഭവനാങ്കണത്തിൽ (വിക്ടറി കോളേജിന് സമീപം) ഇന്ന് മുതൽ നടത്തപ്പെടുന്നു.

post watermark60x60

2019 ജനുവരി 29 മുതൽ 31 വരെ വൈകുന്നേരം 6 മുതൽ 9 വരെ നടക്കുന്ന പ്രസ്തുത യോഗത്തിൽ പാസ്റ്റർ പ്രിൻസ് തോമസ് (റാന്നി), പാസ്റ്റർ അനീഷ് ഏലപ്പാറ, പാസ്റ്റർ പി സി.ചെറിയാൻ എന്നീ ദൈവ ദാസന്മാർ ദൈവ വചനത്തിൽ നിന്നും സംസാരിക്കുന്നു.

അനുഗ്രഹീത ക്രൈസ്തവ ഗായകരായ സന്തോഷ് അടൂർ, ബിജു അടൂർ, എബിൻ അലക്സ്,  ജിജിൻ രാജ്, ജോമോൻ ഫിലിപ്പ് എന്നിവർ നേതൃത്വം നൽകുന്ന പെട്രാ മ്യൂസിക്ക് കടമ്പനാട് സംഗീത ശുശ്രൂഷകൾ നിർവഹിക്കുന്നു.

Download Our Android App | iOS App

പാസ്റ്റർ അലക്സാണ്ടർ ഫിലിപ്പ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു.

ക്രൈസ്തവ എഴുത്തുപുര ഫെയ്സ്ബുക്ക് പേജിലൂടെയും സമർ റ്റിവിയിലൂടെയും കൺവൻഷൻ തത്സമയം വീക്ഷിക്കാവുന്നതാണ്

-ADVERTISEMENT-

You might also like