കാനഡ സ്‌പിരിച്വൽ ഗ്രൂപ്പ് “ആർകെ ബൈബിൾ ക്വിസ്സിനു” ആവേശകരമായ സമാപനം

കാനഡ സ്‌പിരിച്വൽ ഗ്രൂപ്പ് “ആർകെ ബൈബിൾ ക്വിസ് – 2019: നു ആവേശകരമായ സമാപനം. 2019 ജനുവരി 26ന് നടത്തപ്പെട്ട ബൈബിൾ ക്വിസ് മത്സരത്തിൽ 150 ലധികം പേർ വിവിധ കേന്ദ്രങ്ങളിലായി പങ്കെടുത്തു. ഒണ്ടാറിയോ കൂടാതെ ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ,നോവ സ്കോഷ്യ,പ്രിൻസ് എഡ്‌വേർഡ് തുടങ്ങിയ പ്രവിശ്യകളിൽ നിന്നും 15 മുതൽ 72 വയസ്സു വരെയുള്ളവർ പങ്കെടുത്തത് ഈ ബൈബിൾ ക്വിസ് മത്സരത്തെ ആവേശകരമാക്കി.

ഉല്പത്തി പുസ്തകം, ദാനിയേൽ, യോഹന്നാൻ സുവിശേഷം എന്നിവയിൽ നിന്നായിരുന്നു ചോദ്യങ്ങൾ. ഒന്നാം സമ്മാനം 1000 ഡോളറാണ്. 750, 500 ഡോളറാണ് ക്യാഷ് പ്രൈസ്. കൂടാതെ നിരവധി പ്രോത്സാഹന സമ്മാനങ്ങളും ഉണ്ട്.

ആർകെ ബൈബിൾ ക്വിസ് – 2019 മത്സര വിജയികളെ ഫെബ്രുവരി 15 നു ശേഷം പ്രഖ്യാപിക്കും. വിജയികൾക്കുള്ള സമ്മാനം ജൂലൈ മാസം കാനഡ സ്‌പിരിച്വൽ ഗ്രൂപ്പ് കോൺഫറൻസിൽ വെച്ച് നൽകപ്പെടും. പാസ്റ്റർ ജോബിൻ പി. മത്തായി ബൈബിൾ ക്വിസ് ഡയറക്ടർ ആയി പ്രവർത്തിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like