ചെറുചിന്ത:ഈ ലോകജീവിതം യേശുവിനോടൊപ്പം | ബിൻസൺ കെ ബാബു (ഡെറാഡൂൺ )

നമ്മെ നടത്തുവാനും കരുതുവാനും ഒരു കർത്താവ് ഉണ്ടെങ്കിൽ ഈ ലോകത്തിൽ വേറെ ഒന്നിലും ആശ്രയിക്കേണ്ട ആവശ്യമില്ല. ഇന്നു നാം ഈ ഭൂമിയിൽ ജീവിക്കുമ്പോൾ എന്തെങ്കിലും ആവശ്യങ്ങൾക്ക് വേണ്ടി മനുഷ്യരെ ആശ്രയിക്കാറുണ്ട്. അത് ആവശ്യവുമാണ്. എന്നാൽ ഈ ലോകത്തിലെ ആളുകൾക്കെല്ലാം പരിമിതികൾ ഉണ്ട്. അതിനേക്കാൾ എല്ലാം ഉപരിയായി നമ്മെ സ്നേഹിക്കുന്ന യേശു നമ്മുടെ ഏതു ആവശ്യങ്ങൾക്കും മതിയായവൻ ആണ്.
മത്തായിയുടെ സുവിശേഷം 6 ന്റെ 25 മുതൽ 33 വരെയുള്ള വാക്യങ്ങൾ നോക്കിയാൽ സ്വർഗ്ഗസ്ഥനായ നമ്മുടെ ദൈവം നാം ആവശ്യങ്ങൾ പറയുന്നതിനുമുമ്പേ അറിയുന്നവനാണ്.

post watermark60x60

യേശു തന്റെ ഗിരിപ്രഭാഷണ ത്തിൽ ഉദ്ധരിച്ച ഭാഗങ്ങൾ ആണ് ഇത്.ഭൂമിയിൽ താത്കാലിക കാര്യത്തെ കുറിച്ചു വേവലാതി പെടേണ്ട ആവശ്യമില്ല. ഒരു ദൈവപൈതലിന്റെ സകല പ്രശ്നങ്ങളും ദൈവം അറിയുന്നു അതു നന്നായി നമുക്കുവേണ്ടി ചെയ്തുതരും. നമ്മുക്ക് ആവശ്യം ദൈവത്തിനു പ്രധാന സ്ഥാനം കൊടുക്കുക എന്നതാണ്. മത്തായി 6:33 പറയുന്നു മുൻപേ അവന്റെ രാജ്യവും നീതിയും അന്വഷിപ്പിന് അതോടുകൂടി ഇതൊക്കെയും നിങ്ങൾക്ക് കിട്ടും. ഇന്ന് പലർക്കും ആവശ്യങ്ങൾ നടന്നാൽ മതി അല്ലെങ്കിൽ എന്തെങ്കിലും കാര്യസാധ്യത്തിനു വേണ്ടി ദൈവത്തിന്റെ അടുക്കൽ ചെല്ലുന്നു. ഇതല്ല ദൈവം നമ്മെകുറിച്ചു ആഗ്രഹിക്കുന്നത്. ആദ്യം ജീവിതത്തിൽ ദൈവം ആയിരിക്കണം. ദൈവത്തിന്റെ കാര്യങ്ങളിൽ സമയങ്ങൾ വേർതിരിച്ചാൽ ദൈവം നമ്മുടെ ജീവിതത്തിന്റെ കാര്യങ്ങൾ നോക്കിക്കോളും.

ഈ ലോകത്തിൽ ജീവിക്കുന്ന ഒരു ദൈവഭക്തനെ പുലർത്താൻ ദൈവം മതിയായവൻ ആണ്. സന്തോഷത്തോടെ ഉള്ള ക്രിസ്തീയ ജീവിതമാണ് വലുത് അതിൽ യേശു മാത്രമായിരിക്കും വലുത്. സകലവും നന്നായി ചെയ്യുന്ന യേശു ആദ്യത്തോളം വഴി നടത്താൻ ശക്തനായ ദൈവം തന്നെയാണ്. പ്രിയ സ്നേഹിതരെ, നമ്മെ അറിയുന്നവനാണ് നമ്മുടെ സർവശക്തനായ പിതാവ്. ഈ ലോകത്തിലെ താൽക്കാലികം അല്ല വലുത് മറിച്ചു നിത്യതയോളം നിലനിൽക്കുന്ന യേശുവിനോടൊപ്പം ഉള്ള ഭാഗ്യമേറിയ ജീവിതമാണ് വലുത്.

-ADVERTISEMENT-

You might also like