പൂർണിമ ഇനി രാധാകൃഷ്ണന് സ്വന്തം; ഭൂമിയിൽ സ്വർഗം തീർത്ത് ഇമ്മാനുവേൽ മേഴ്‌സി ഹോം

പൻവേൽ: വിവാഹത്തെ കുറിച്ച് ശലോമോൻ രാജാവ് ഇങ്ങനെ എഴുതി: “ഒരാളെക്കാൾ രണ്ടു പേർ ഏറെ നല്ലത്. കാരണം അവർക്ക് അവരുടെ അധ്വാനത്തിനു നല്ല പ്രതിഫലമുണ്ട്. ഒരാൾ വീണാൽ മറ്റേയാൾക്ക് എഴുന്നേൽപ്പിക്കാനാകുമല്ലോ. പക്ഷേ എഴുന്നേൽപ്പിക്കാൻ ആരും കൂടെയില്ലെങ്കിൽ വീണയാളുടെ അവസ്ഥ എന്താകും? മുപ്പിരിച്ചരട് എളുപ്പം പൊട്ടിക്കാനാകില്ല.”(സഭാപ്രസംഗകൻ 4:9-12.) ലോകത്തിൽ ഇന്നേറ്റവും അധികം ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നാണ് വിവാഹം. ഒരു സ്ത്രീയും ഒരു പുരുഷനും തമ്മിൽ ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന സ്നേഹത്തിന്റെ ഒരു ഉടന്പടിയായി വിവാഹത്തെ കാണുന്ന സമൂഹങ്ങൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. വിവാഹം എന്നാൽ കേവലം രണ്ടു വ്യക്തികൾ തമ്മിൽ ഏർപ്പെടുന്ന ഒരു കരാറല്ല, അത് മനുഷ്യനെക്കുറിച്ചുള്ള ദൈവീക പദ്ധതിയുടെ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. പുരുഷനോടു തുല്യം നിൽക്കുന്നവളും എല്ലാറ്റിലും അവനോട് അടുത്തു നിൽക്കുന്നവളും ആയ സ്ത്രീയെ പുരുഷനു കൂട്ടായി നൽകിയതുവഴിയാണ് ദൈവം ഭൂമിയിൽ മാനുഷികബന്ധങ്ങൾക്ക് അടിസ്ഥാനമിട്ടത്

ഇന്ന് ജനുവരി 28, ഭൂമിയിൽ സ്വർഗം തീർത്ത് ഇമ്മാനുവൽ മേഴ്സി ഹോം ഒരു വിവാഹത്തിന് ഒരുങ്ങുകയാണ്. ഇമ്മാനുവൽ മേഴ്സി ഹോമിലെ അന്ധേവാസിയായ രാധാകൃഷ്ണനനും പൂര്ണിമയുമാണ് വിവാഹിതരാകുന്നത്. കൊല്ലം സ്വദേശിയായ രാധാകൃഷ്ണൻ മൂന്ന് വർഷമായി മേഴ്സി ഹോമിൽ എത്തിയിട്ട്. ദുബൈയിൽ എയർ പോർട്ട് കാമറ സെക്യൂരിറ്റി വിഭാഗത്തിൽ ജോലി ചെയ്യ്തിരുന്ന രാധാകൃഷ്ണൻ ഒരു പ്രണയ തകർച്ചയെ തുടർന്ന് നാടുവിട് മുംബയിൽ എത്തുകയായിരുന്നു. തുടർന്ന് ഇവിടെ കിട്ടിയ പലതരം ജോലികൾ ചെയ്തു ഹോട്ടലുകളിൽ ക്ലിനിങ് ഉൾപ്പടെയുള്ള ജോലികൾ, നിരാശയുടെ പടുകുഴിയിലേക്ക് വീണ ആ ചെറുപ്പക്കാരൻ മദ്യത്തിന് അടിമയായി മാറി. മദ്യപാനം കൂടിയതോടെ ചെയ്യുന്ന ജോലികൾ എല്ലാം നഷ്ടപ്പെട്ട് തുടങ്ങി. ഇതിനിടയിൽ എപ്പോഴോ ഒരു ആക്സിഡന്റിൽ പെട്ട് രണ്ടു കാലിലും മുറിവ് വന്ന് ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയായി. അങ്ങനെ സാകിനാക്ക തെരുവിൽ അലയാൻ തുടങ്ങി, കൃത്യമായ ചികിത്സ കിട്ടാതെ മുറിവ് പഴുത്തു പുഴു അരിച്ചു തെരുവിൽ കിടന്ന രാധാകൃഷ്ണനെ അവിടുത്തെ സാമൂഹിക പ്രവർത്തകരും പോലീസും ആണ് പൻവേൽ മേഴ്സി ഹോമിൽ എത്തിക്കുന്നത്. പാസ്റ്റർ സിനു മാത്യുവിൻ്റെ തീവ്രമായ പരിചരണത്തിന്റെ ഭാഗമായി രാധാകൃഷ്ണൻ പുതിയ ഒരു ജീവിതപാതയിലേക്ക് തിരിച്ചു വന്നു അവിടെ വെച്ചാണ് രാധാകൃഷ്ണൻ പൂർണിമായെ കാണുന്നത്.

പൂർണിമ, വളർന്നതും പഠിച്ചതും മംഗളൂരിൽ. ഒരു അനാഥ ആശ്രമത്തിൽ വളർന്നപ്പോൾ ജീവിത മാർഗം തേടി കന്യാകുമാരിയിൽ ഒരു വീട്ടിൽ ജോലിക്കുപോയി, അവിടെ ഗൃഹനാഥന്റെ പീഡനം സഹിക്ക വയ്യാതെ അവൾ അവിടെ നിന്നും ഒളിച്ചോടി കിട്ടിയ ട്രെയിനിൽ കയറി മുംബയിലെ പൻവേലിൽ എത്തി അവിടെ ഭാഷ അറിയാതെ നിന്ന യുവതിയെ പൻവേൽ പൊലീസാണ് അവളെ ഇമ്മാനുവൽ മേഴ്സി ഹോമിലെത്തിക്കുന്നത്. ഇന്ന് രാധാകൃഷ്ണനും പൂര്ണിമയും ദുരിതങ്ങളും ദുഃഖങ്ങളും വിഴുങ്ങിയ തങ്ങളുടെ ജീവിതം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് നന്മയുടെ ആശംസകളുമായി നമ്മുക്കും ഇവരോടൊപ്പം പങ്കു ചേരാം.

post watermark60x60

ജീസസ് ഈസ് എലൈവ് മിനിസ്ട്രീസിന്റെ സ്ഥാപക പ്രസിഡന്റ് പാസ്റ്റർ ടിനു ജോർജ് നിർവഹിക്കുന്ന ഈ വിവാഹ ശുശ്രൂഷയുടെ തത്സമയ സംപ്രേക്ഷണം പ്രേക്ഷകർക്കായി ക്രൈസ്തവ എഴുത്തുപുര ഇന്ന് വൈകിട്ട് 6 മണി മുതൽ നിർവഹിക്കുന്നതാണ്.

2010 മാർച്ച് 25 നാണ് പാസ്റ്റർ സിനു മാത്യുവും സിസ്റ്റർ മല്ലിക സിനും ഇമ്മാനുവേൽ മേഴ്സി ഹോം ആരംഭിക്കുന്നത്. ഇപ്പോൾ 2 മാസം പ്രായമുള്ള നെഹമ്യാ മുതൽ 95 വയസുള്ള കെ.ജി. ഫെർണ്ടാസ് ഉൾപ്പടെ 82 അന്ധേവാസികളുണ്ട് ഈ സ്ഥാപനത്തിൽ.

-ADVERTISEMENT-

-ADVERTISEMENT-

You might also like