ലേഖനം:സണ്ടേസ്‌കൂളും, അദ്ധ്യാപകരും, സഭയുടെ ഭാവിയും | ഡാർവിൻ എം വിത്സൻ

ഭൂമിയിലുള്ള സഭയുടെ ഭാവിയാണ് നമ്മുടെ കുഞ്ഞുങ്ങൾ. നാം പ്രേഷിതപ്രവർത്തകരെ ആശംസിക്കുന്നത് പോലെ, കുഞ്ഞുങ്ങൾക്ക് വചനം പറഞ്ഞു കൊടുക്കുന്ന സണ്ടേസ്കൂൾ അധ്യാപകരെ പരിഗണിക്കാറില്ല. അർഹിക്കുന്നുണ്ടെങ്കിലും,  അവരിൽ മിക്കപേരും അത് ആഗ്രഹിക്കുകപോലും ചെയ്യാറില്ല. കൂടാതെ, അവരുടെ ആത്മീയശുശ്രൂഷയുടെ ആഴം നാം മിക്കവാറും ഗ്രഹിക്കുന്നില്ല,അഥവാ  ഗൗനിക്കുന്നില്ല. ആഴ്ചയിൽ നാല്പത് മിനിറ്റ് നേരം സണ്ടേസ്കൂൾ പാഠ്യപദ്ധതി അനുസരിച്ച് കുട്ടികളെ പഠിപ്പിക്കുന്നവർ മാത്രമല്ല ഈ സുവിശേഷകർ. കുഞ്ഞുങ്ങളുടെ ഭാവിക്കുതകുന്ന  ദൈവീകഭക്തി  അവരിൽ നിറക്കുന്നവരും, അവരെ ഓർത്ത് പ്രാർത്ഥിക്കുന്നവരും, അവരുടെ ഏകദേശം എല്ലാ പ്രവൃത്തികളും  വീക്ഷിക്കുകയും, ഗുണീകരിക്കുകയും ചെയ്യുന്നവരുമാണ്. ഈ സേവനങ്ങൾ എല്ലാം സൗജന്യമായി ലഭിക്കുന്നത് കൊണ്ട് നമ്മൾ അവരെ സൗകര്യപൂർവം മറക്കുന്നു.

2 തിമൊഥെയൊസ് 3 : 14 – 15 നീയോ ഇന്നവരോടു പഠിച്ചു എന്നു ഓർക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നതു കൊണ്ടു, നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനിൽക്ക.

സുവിശേഷപ്രവർത്തനങ്ങളുടെ ഏറ്റവും ഫലഭൂയിഷ്ടമായ മണ്ണാണ് സണ്ടേസ്കൂൾ. ഗൗരവമേറിയതായ സേവനമാണ് സണ്ടേസ്കൂൾ അദ്ധ്യാപനം, കാരണം നമുക്ക് ശേഷം സഭക്ക് കൈത്താങ്ങായി നില്കേണ്ടവർ ഈ കുഞ്ഞുങ്ങളാണ്. വചനത്തിന്റെ വിത്ത് പാകുന്നതിനും, പോഷിപ്പിച്ച് വളർത്തുന്നതിനും ഏറ്റവും പാകമായ മണ്ണാണ് അവരുടെ ഹൃദയം. സണ്ടേസ്കൂൾ അധ്യാപകർ സാക്ഷ്യമുള്ളവരും, ഈ ദൈവീകശുശ്രൂഷക്ക് സമർപ്പണം ഉള്ളവവരും  ദൈവത്തോട് കണക്ക് ബോധിപ്പിക്കേണ്ടവരുമത്രെ. സഭാ കമ്മിറ്റി, യുവജനപ്രവർത്തനങ്ങൾ, സോദരീസമാജം ഇവയൊന്നിലും ഒരു സ്ഥാനവും ലഭിക്കാഞ്ഞത് കൊണ്ട് സണ്ടേസ്കൂൾ തിരഞ്ഞെടുക്കുന്നവർ ഈ ശുശ്രൂഷയ്ക്ക്  ബാധ്യതയാകുമ്പോൾ  സമർപ്പണമുള്ള  സണ്ടേസ്കൂൾ അധ്യാപകർ, ദൈവത്താൽ ഏൽപ്പിച്ച  കുഞ്ഞുങ്ങളെ സഭക്കായി വളർത്തും, ദൈവത്തിനായി ഒരുക്കും. അതുകൊണ്ട്, സണ്ടേസ്‌കൂളിനും, അദ്ധ്യാപകർക്കും, കുഞ്ഞുങ്ങൾക്കും സഭയിൽ ലഭിക്കേണ്ടുന്ന അംഗീകാരങ്ങളും, അർഹതപ്പെട്ട അവസരങ്ങളും നിഷേധിക്കരുത്. നമ്മുടെ സഭയിൽ സുവിശേഷീകരണം നടത്തുന്നവരാണ് സണ്ടേസ്കൂൾ അധ്യാപകരെ ബഹുമാനിക്കണം.

നാം എല്ലാം നേടിയിട്ടും, നമ്മുടെ കുഞ്ഞുങ്ങൾ ദൈവസന്നിധിയിൽ നിന്നില്ലെങ്കിൽ, ഈ ഭൂമിയിലും നിത്യതയിലും നമുക്ക് ലജ്ജ ധരിക്കേണ്ടതായി വരും, സഭയെ ഭാവിയിൽ നയിക്കേണ്ടുന്നവരെ വളർത്തുന്നവരാണ് സണ്ടേസ്കൂൾ അദ്ധ്യാപകർ. സഭായോഗത്തിൽ കുഞ്ഞുങ്ങൾക്കു താത്പര്യത്തോടെ പങ്കെടുക്കാൻ സാധിക്കുന്ന വിധത്തിൽ, അതിന്റെ ഗൗരവം ഉൾക്കൊണ്ടുകൊണ്ടു കുഞ്ഞുങ്ങളെക്കൂടെ പരിഗണിക്കുന്നത്  ഗുണം ചെയ്യും. നാം അവരെ നേടിയാൽ, അവർ ഈ ലോകത്തെ നേടും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.