ഷൈജു മാത്യുവും ഡാർവിൻ വിൽസണും യു.പി.എഫ് – യു.എ.ഇ യുടെ പുരസ്‌കാരത്തിന് അർഹരായി

ഷാർജ: ഇന്നലെ ഷാർജ വാർഷിപ്പ് സെന്ററിൽ വച്ച് നടന്ന യു.എ.ഇ.യിലെ പെന്തക്കോസ്ത് മുന്നേറ്റത്തിന്റെ സുവർണ്ണ ജൂബിലിയുടെ സമാപന സമ്മേളനത്തിൽ ക്രൈസ്തവ എഴുത്തുപുര മീഡിയ വൈസ് പ്രസിഡന്റ് ഷൈജു മാത്യു, പ്രൊജക്റ്റ് വൈസ് പ്രസിഡന്റ് ഡാർവിൻ വിൽ‌സൺ എന്നിവർ യു.പി.എഫ് – യു.എ.ഇ സമ്മാനിച്ച പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. ചുരുങ്ങിയ കാലം കൊണ്ട് ആഗോള മലയാളി ക്രൈസ്തവരുടെ ഇടയിൽ പ്രത്യേകിച്ച് പെന്തക്കോസ്ത് സമൂഹത്തിൽ ക്രൈസ്തവ എഴുത്തുപുര കാഴ്ചവച്ച മികച്ച മാധ്യമ പ്രവർത്തനവും, ഓൺലൈൻ മീഡിയ രംഗത്തെ സജീവ സാന്നിധ്യവും, സാമൂഹ്യ സേവനങ്ങളും, ജീവകാരുണ്യ പ്രവർത്തനങ്ങളും സുവിശേഷീകരണ ദൗത്യങ്ങളും കണക്കിലെടുത്താണ് പുരസ്‌കാരം നലകിയത്.

സമ്മേളനത്തിനോട് അനുബന്ധിച്ച് യു.എ.ഇ.യിലെ സീനിയർ ശുശ്രൂഷകന്മാർ, യു.പി.എഫ് മുൻകാല ഭാരവാഹികൾ, ക്രിസ്ത്യൻ സംരംഭകർ, എഴുത്തുകാർ, മാധ്യമ പ്രവർത്തകർ, 40 വർഷം പിന്നിട്ട വിശ്വാസികൾ എന്നിവരെ ചടങ്ങിൽ പുരസ്‌കാരങ്ങൾ നൽകി ആദരിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.