കവിത:എങ്കിലും നാഥാ നന്ദിയോടെ വാഴ്ത്തിടും | ബെന്നി ജോർജ് മണലി

അത്തി  വൃഷം  തളിര്ത്തതില്ല

മുന്തിരി കായ്ച്ചതില്ല

ഒലീവൊട്ടും  ഫലമേകിയില്ല

post watermark60x60

ഗോശാല ശൂന്യമായി     (ഹബക്കൂക്‌)

കളപ്പുര ധാന്യമറ്റു

എങ്കിലും നാഥാ  നിന്നെ    നന്ദിയോടെ  വാഴ്ത്തിടും  ഞാൻ

 

പഴി ഏറെ ഏറ്റു  ഞാനും

ഉറ്റവരോ തള്ളിയെന്നെ

സ്വന്ത ജനം കൈ വിട്ടല്ലോ

ലോകത്തിൽ  ഞാൻ ഏകനായി

എങ്കിലും നാഥാ  നിന്നെ നന്ദിയോടെ  വാഴ്ത്തിടും  ഞാൻ

 

കഷ്ടത  ഏറെ വന്നാൽ

കയ്‌പുകളേറി വന്നാൽ

കാൽവരിയിൽ  കർത്തനേറ്റ

കഷ്ടത  എൻ കൺ  മുന്പിലുണ്ട്

എങ്കിലും നാഥാ  നിന്നെ നന്ദിയോടെ  വാഴ്ത്തിടും  ഞാൻ

 

ശത്രു  ഏറെ ദ്രോഹിച്ചീടിൽ

വഴികളെല്ലാം  അടച്ചിടിലും

പതറില്ല ഞാൻ തെല്ലുമിന്നു

നിത്യ സ്വർഗം  എൻ കൺ മുന്പിലുണ്ട്

 

എങ്കിലും നാഥാ  നിന്നെ നന്ദിയോടെ  വാഴ്ത്തിടും  ഞാൻ….

-ADVERTISEMENT-

-ADVERTISEMENT-

You might also like