ദേശീയപ്രാർത്ഥനാ സംഗമം ഒറീസയിൽ

ഭുവനേശ്വർ: ഇന്ത്യയിലും അഫ്രിക്കയിലും ആത്മീക സാമൂഹിക കലാ സാംസ്കാരിക ആരോഗ്യ മേഖലകളിൽ പ്രവർത്തിക്കുന്ന മിഷനറി സംഘടനയായ ലൈറ്റ് ദ് വേൾഡ് മിഷൻസ് (Light The World Missions) -ന്റെ ആഭിമുഖ്യത്തിൽ ജനുവരി 25-ന് വൈകിട്ട് 5 മണി മുതൽ 26-ന് വൈകിട്ട് 9 മണി വരെ നീണ്ട് നിൽക്കുന്ന ഭാരതത്തിന് വേണ്ടിയുള്ള പ്രാർത്ഥനയും, മിഷൻ ചലഞ്ച് മീറ്റിംഗും ഒഡീഷ ഭുബന്വേശ്വറിൽ ജെട്നി യിലെ ബേഥേൽ ചാപലിൽ നടത്തപ്പെടുന്നു. പാസ്റ്റർ ജോർജ്ജ് ലിറ്റിൽവുഡ്, പാസ്റ്റർ രെഞ്ജിത്ത് പണിക്കർ എന്നിവർ നേതൃത്വം കൊടുക്കുകയും പാസ്റ്റർ ക്രിസ്ത്യൻ ജോൺ, പ്രദീപ് മാഹ്ജി, പ്രമാണിക്ക്, രവി കുമാർ എന്നിവർ കൺവീനർമാരായി പ്രവർത്തിക്കുകയും ചെയ്യുന്ന ഈ പ്രാർത്ഥനാ സംഗമത്തിൽ LTWM ഫൗണ്ടർ പ്രസിഡൻറായ റവ. ജോസഫ് മാത്യു, പാസ്റ്റർ N.K. ജോയ്, T. ആൻഡ്രൂസ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നു. ഭാരതത്തിലെ 29 സംസ്ഥാനങ്ങൾക്കും 7 കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും വേണ്ടി ക്രമീകരിച്ചിരിക്കുന്ന പ്രത്യേക പ്രാർത്ഥനാ സെക്ഷനുകൾക്കും ആത്മീയ ആരാധനകൾക്കും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കടന്നു വരുന്ന കർത്തൃ ദാസന്മാർ നേതൃത്വം നൽകുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.