ലിംകാ ബുക്ക്സ് ജേതാവ് പൂജാ പ്രേം ജനുവരി 26ന് ഷാർജയിൽ പാടുന്നു

ഷാർജ: അറുപത്തിയഞ്ചിൽ പരം ഭാഷയിൽ ക്രിസ്‌തീയ ഗാനങ്ങൾ പാടുന്ന ലിംകാ ബുക്ക് ഓഫ് റെക്കോർഡ്‌സ് ജേതാവ് പൂജാ പ്രേം ജനുവരി 26-ന് യു.എ.ഇ പെന്തെക്കോസ്തു സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്കു ഗാനങ്ങൾ ആലപിക്കുന്നു.

8 വർഷം മുൻപ്‌ തൊണ്ടയ്ക്ക് ചില പ്രശ്നങ്ങൾ കാരണം പാടുവാൻ കഴിയാതിരുന്ന ഹൈന്ദവ വിശ്വവാസിയായിരുന്ന പൂജാ പ്രേമിനു കർത്താവു അത്ഭുതമായ സൗഖ്യം കൊടുത്തു. പതിനേഴ്‌ വയസ്സ് മാത്രമുള്ള പൂജാ ഇന്ന് ടെലിവിഷൻ, സ്‌റ്റേജ് ഷോകളിൽ അറിയപ്പെടുന്ന ഗായികയാണ്.

പാസ്റ്റർ ജോബി വർഗ്ഗീസിന്റെ നേതൃത്വത്തിൽ അൻപതിൽ പരം അംഗങ്ങൾ അണിനിരക്കുന്ന ഗായകസംഘവും അന്നേ ദിവസം ഗാനങ്ങൾ ആലപിക്കുന്നതാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like