പാസ്റ്റർ ഷിബു മാത്യു വൈ.പി.സി.എ കേരള സ്റ്റേറ്റ് പുതിയ പ്രസിഡന്റ്

ചിങ്ങവനം: ന്യൂ ഇന്ത്യ ദൈവസഭയുടെ പുത്രിക സംഘടനയായ വൈ.പി.സി.എയുടെ പുതിയ സംസ്ഥാന പ്രസിഡണ്ടായി പാസ്റ്റർ ഷിബു മാത്യൂവിനെ നിയമിച്ചു. തിരുവനന്തപുരം ചെമ്പൂർ സഭയുടെ ശുശൂഷകനും വെള്ളറട സെന്ററിന്റെ ശുശൂഷകനുമായ പാസ്റ്റർ ഷിബു പെന്തക്കോസ്ത് യുവജന നേതാക്കളുടെ ഇടയിൽ വളർന്നുകൊണ്ടിരിക്കുന്ന ദൈവദാസനാണ്. റാന്നി കുമ്പളന്താനം മുക്കുഴി സ്വദേശിയാണ് പാസ്റ്റർ ഷിബു. ഭാര്യ: ലിജി, മക്കൾ : ഏബൽ, എയ്മി.

പെന്തക്കോസ്ത് യുവജന പ്രസ്ഥാനങ്ങളിൽ വളർന്നുകൊണ്ടിരിക്കുന്ന വൈ.പി.സി.എ എന്ന പ്രസ്ഥാനത്തെ ഈ കാലഘട്ടത്തിന് അനുസരിച്ച് പുതിയ മാറ്റങ്ങളിലേക്കും, വളർച്ചയിലേക്കും, നവോഥാനത്തിലേക്കും, ആത്മീക നിലവരത്തിലേക്കും നയിക്കുവാൻ പാസ്റ്റർ ഷിബുവിന് കഴിയുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. വിനയം കൊണ്ടും, പ്രസംഗശൈലി കൊണ്ടും, സഭാ ശുശ്രൂഷയിലും പ്രവർത്തിയിലൂടെ ജീവിതം മാതൃകയാക്കിയായ അഭിക്ഷക്തനാണ് ഇദ്ദേഹം.

നിലവിൽ സ്‌റ്റേറ്റ് പ്രസിഡന്റായിരുന്ന പാസ്റ്റർ അനീഷ് തോമസ് വൈപിസിഎ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റു.

post watermark60x60

വൈ.പി.സി.എയുടെ ജന. സെക്രട്ടറി ആയിരുന്ന ഷിബു സക്കറിയ വൈ.പി.സി.എ പ്രസ്ഥാനത്തിന്റെ വളർച്ചയുടെ വിശാലതയ്ക്കു വേണ്ടി സ്ഥാനം ഒഴിയുകയും ചെയ്തു. ജനറൽ കൺവൻഷനിൽ ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് ജനറൽ പ്രസിഡന്റ് പാസ്റ്റർ വി.എ തമ്പി ഇരുവരെയും പ്രാർത്ഥിച്ച് ആശീർവദിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like