അഞ്ചു പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്ന യു.എ.ഇ -യിലെ സഭകൾ ജൂബിലി നിറവിൽ

ഷാർജ: ദൈവതിരുമുമ്പിൽ കൃതജ്ഞതയും സ്തോത്രവും അർപ്പിക്കുവാൻ നാം ഒത്ത് കൂടുകയാണ്. യു.എ.ഇ -യിലെ പെന്തെകൊസ്‌ത് സഭകളുടെ ഐക്യ കൂട്ടായ്‌മയായ യുണൈറ്റഡ് പെന്തെകൊസ്‌തൽ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ 2019 ജനുവരി 26-ന് ഷാർജ വർഷിപ്പ് സെന്ററിൽ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം നടക്കും. പ്രമുഖരായ ആത്മീയ നേതാക്കളും സാമൂഹിക സാംസ്‌കാരിക പ്രവർത്തകരും വിശ്വാസിസമൂഹവും സമ്മേളനത്തിൽ പങ്കെടുക്കും.

യു.എ.ഇ -യിലെ പെന്തെകൊസ്‌ത് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ വിലപ്പെട്ട സംഭാവനകൾ നൽകിയവർ നിരവധിയാണ്. കർത്തൃസേവയിൽ മുന്നണിയിൽ നില്ക്കുന്ന സീനിയർ ശുശ്രൂഷകന്മാർ, സഭയിലും പൊതു സമൂഹത്തിലും വ്യക്തിമുദ്ര പതിപ്പിച്ചവർ, ബിസിനസ്സുകാർ, ഗാനരചയിതാക്കൾ, ക്രിസ്തീയ എഴുത്തുകാർ, മാധ്യമ പ്രവർത്തകർ, 40 -ൽ പരം വർഷങ്ങളായി യു.എ.ഇ -യിൽ പാർക്കുന്നവർ എന്നിവരെ തദവസരം പുരസ്‍ക്കാരങ്ങൾ നല്‌കി ആദരിക്കും.

പ്രസ്‌തുത സമ്മേളനത്തിൽ എല്ലാ ദൈവമക്കളുടെയും മഹനീയ സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു എന്ന് യൂ.പി.ഫ് നുവേണ്ടി
സന്തോഷ് ഈപ്പൻ, പാസ്റ്റർ സാം അടൂർ, പാസ്റ്റർ ഷിബു മുണ്ടപ്ലാക്കൽ, പാസ്റ്റർ ബ്ലെസൻ ചെറിയാൻ, വിനോദ് എബ്രഹാം, എബ്രഹാം വര്ഗീസ്, ജെയിൻ ജോൺ, ഷാജി എബ്രഹാം, യൂജിൻ കോൺസെറാ, റോബി ജോൺ എന്നിവർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.