ഏ.ജി. മലയാളം ഡിസ്ട്രിക്ട് സംയുകത സഭായോഗത്തിൽ ആയിരങ്ങൾ പങ്കെടുത്തു

ഷാജി ആലുവിള

പുനലൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷനോടു അനുബന്ധിച്ചുള്ള സംയുക്ത സഭായോഗം ഇന്ന് രാവിലെ പുനലൂരിൽ നടന്നു. മേഖല ഡയറക്ടർമാരുടെ നേതൃത്വത്തിൽ രാവിലെ 7 ന് സ്നാന ശുശ്രൂഷ ആരംഭിച്ചു. തുടർന്നു നടന്ന സഭായോഗത്തിൽ ഏ.ജി. മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് അധ്യക്ഷത വഹിച്ചു. ഏ.ജി. ക്വയർ ഗാനശുശ്രൂഷയിൽ ആരാധനക്ക് നേതൃത്വം നൽകി. ഡിസ്ട്രിക്ട് സെക്കട്ടറി 29 ആം സങ്കീർത്തനം വായിച്ചു. ആരാധനയിൽ ആരംഭിച്ചു അനുഗ്രഹത്തിലേക്ക് എത്തപ്പെടുന്നതാണ് ആത്‌മീയ ജീവിതം എന്ന് അദ്ദേഹം പ്രബോധിപ്പിച്ചു. വിശിഷ്ട അതിഥികളും മറ്റു പ്രതിനിധികളും ആശംസകൾ അറിയിച്ചു. ഓൾ ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് ജെനറൽ സെക്രട്ടറി റവ. ടി ജെ. സാമുവേൽ ആശംസകൾ അർപ്പിച്ചുകൊണ്ട് വന്ദനം ചൊല്ലി.
രോഗികൾക്കായുള്ള പ്രാർത്ഥന റവ. രാജൻ എബ്രാഹം നടത്തി. തുടർന്ന് റവ. ജോർജ്. പി. ചാക്കോ എബ്ര :9:14,15 ൽ നിന്നും വചനശുശ്രൂഷിച്ചു നാം ജീവിത വിശുദ്ധിയോടെ ഒരുക്കപ്പെടുകയും, ആത്‌മീയത വിശ്വസാ ജീവിതത്തിന്റെ നിലനിൽപ്പാണന്നും ഓരോവിശ്വാസിയും അത് കാത്തു സൂക്ഷിക്കണം എന്നും,ക്രിസ്തുവിന്റെ രക്തം നമ്മിൽ തളിക്കപ്പെട്ടിരിക്കയാൽ നിർജീവ പ്രവർത്തികളെ പൊക്കി നിത്യാവകാശത്തിന്റെ ഓഹരിക്കാരാകാൻ താൻ ചൂണ്ടി കാട്ടി.
സൂപ്രണ്ട് ഡോ. പി. എസ്. ഫിലിപ്പ് തുടർന്ന് പ്രസംഗിച്ചു. എഫേ :4:29,30 ആയിരുന്നു ആധാര വാക്യം.വാക്കുകൾ നാം സൂക്ഷിക്കണമെന്നും, മറ്റുള്ളവർക്ക് വേദനിക്കുന്ന വാക്കുകളാൽ അല്ല മധുരിമ നിറഞ്ഞതും ആത്മീക വർധന ഉളവാക്കുന്നതും ആയിരിക്കണം ദൈവ ജനത്തിന്റെ സംസാരങ്ങൾ. ദൈവമക്കൾ പ്രത്യാശയുള്ളവരും പ്രശ്നങ്ങളെ നേരിടുമ്പോൾ തളരാത്തവരും ആയിരിക്കണം. വിശ്വാസത്തിന്റെ ഉറപ്പിൽ പോകുന്ന ജനത്തിന് ആത്മഹത്യക്കോ പിന്മാറിപോകുന്ന അനുഭവത്തിലോ ആയിത്തീരാൻ പറ്റില്ല. ദൈവ സഭ മാതൃകയുള്ളതും ആത്മാവിനെ അനുസരിക്കയും, തമ്മിൽ സ്നേഹം ഉള്ളവരും ആയി തീർന്നാൽ സഭ വളരുകയും പ്രശനങ്ങൾ ഒഴിഞ്ഞു പോകുകയും ചെയ്യും എന്നും സൂപ്രണ്ട് പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു .
തിരുമേശ ശുശ്രൂഷയ്ക്ക് സൂപ്രണ്ട് റവ.ഡോ . പി. എസ് ഫിലിപ്പ് നേന്ത്രത്വം കൊടുത്തു. അസിസ്റ്റന്റ് സൂപ്രണ്ട് റവ. ഡോ. ഐസക്ക്. വി. മാത്യു തിരുമേശ സമ്മന്തമായ ധ്യാന സന്ദേശം നൽകി. ഓർഡയിൻ ശുശ്രൂഷൻകൻമാർ ശുശ്രൂഷയിൽ പങ്കാളികളായി.
കർത്താവിന്റെ വരവ് താമസം ആയാൽ 2020 ജനുവരി 6 ൽ നടക്കുന്ന ജനറൽ കൺവൻഷനുവേണ്ടി വാങ്ങുവാൻ പദ്ധതിയിട്ടിരിക്കുന്ന അഞ്ചേക്കർ സ്ഥലത്ത് ഒരുക്കുന്ന പത്തലിൽ ആയിരിക്കും എന്ന് സൂപ്രണ്ടിന്റെ വിശ്വാസ പ്രഖ്യാപനത്തോടെ ഏ.ജി. ജനറൽകൺവൻഷനും സയുക്ത സഭായോഗവും പ്രാർത്ഥനയോടും ആശീർവ്വാദത്തോടും കൂടെ അവസാനിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.