ബാല്യവും യവ്വനവും ഒന്നുചേർന്ന് ഒരുക്കിയ വർണപ്പകിട്ടാർന്ന സണ്ഡേസ്കൂൾ സി.ഏ. സമ്മേളനം പുനലൂരിൽ നടന്നു

ഷാജി ആലുവിള

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് സണ്ടേസ്കൂൾ വിഭാഗത്തിന്റെ വാർഷിക സമ്മേളനം കൺവൻഷന്റെ അഞ്ചാം ദിനമായ ഇന്ന് ഏ.ജി. നഗറിൽ നടന്നു. പാസ്റ്റർ ലാലച്ചന്റെ പ്രാർത്ഥന യോടെ യോഗം ആരംഭിച്ചു. ഡിസ്ട്രിക്ട് സണ്ടേസ്കൂൾ കൺവീനർ സുനിൽ മാവേലിക്കര അധ്യക്ഷത വഹിച്ചു.സ്വന്തമായ അനുഭവങ്ങളെ ചാലിച്ചെടുത്ത അനുഗ്രഹീത ഗാനം മാത്യു ജോൺ വേദിയിൽ പാടി സദസിനെ ആത്മീയ സന്തോഷത്തിലേക്ക് നയിച്ചു.

post watermark60x60

ദുരന്തങ്ങളാലും, വേദനകളാലും കഴഞ്ഞുപോയ ഒരു വർഷത്തെ നാം അതിജീവിച്ചു പുതുവർഷത്തിലേക്കു ദൈവം നമ്മെ നയിച്ചു. മനുഷ്യർ ഏതിർത്തപ്പോൾ യഹോവ അനുകൂലം ആയിരുന്നതിനാൽ നാം അതിനെ അതിജീവിച്ചു വീണ്ടും ഒരുമയോടെ മുന്നേറാം എന്നും അധ്യക്ഷപ്രസംഗത്തിൽ സുനിൽ വർഗീസ് ഓർമ്മിപ്പിച്ചു. ക്രിയാത്മകമായ വിമർശ്ശനങ്ങൾ നമ്മുടെ വളർച്ചക്ക് കാൽചുവടുകളെ വെക്കുവാൻ കാരണമായി എന്ന് സ്വാഗതം പ്രസംഗത്തിൽ സെക്രട്ടറി ശ്രീ ബിജു ഡാനിയേൽ ഓർമിപ്പിച്ചു. ട്രഷറർ ബാബു ജോയി പ്രവർത്തനങ്ങളെ വിവരിച്ചു കൊണ്ട് മികച്ച ജേതാക്കളെ പരിചയപ്പെടുത്തി.

ഡിസ്റ്റ്രിക്ട് സൂപ്രണ്ട് റവ. ഡോ. പി.എസ്. ഫിലിപ്പ് സമ്മേളനം ഉൽഘാടനം ചെയ്തു. ദൈവമക്കളുടെ അടിസ്ഥാനം ഏക ദൈവം ആണെന്നും മാതാപിതാക്കൾ ഇളം തലമുറകളെ അത് പഠിപ്പിച്ചു വളർത്തണം എന്നും ഉത്‌ഘാടനപ്രസംഗത്തിൽ സൂപ്രണ്ട് ഓർമ്മിപ്പിച്ചു. ഡിസ്ട്രിക്ട് സെക്രട്ടറി റവ. ടി. പൗലോസ് മുഖ്യ സന്ദേശം നൽകി. മോശ കനാൻ ദേശം കീഴടക്കി, കൈവശം ആക്കി, അവകാശമാക്കി ബാല്യകാലം മുതൽ മോശയിൽ ഉണ്ടായിരുന്ന സമർപ്പണം ആയിരുന്നു അതിന് കാരണം എന്ന് അദ്ദേഹം പ്രസംഗത്തിൽ ചൂണ്ടി കാണിച്ചു. അപ്രകാരം കുഞ്ഞുങ്ങൾ സമർപ്പണത്തോട് വളരണം എന്നും അദ്ദേഹം ഓർമിപ്പിച്ചു. 2018- 19 ലെ സീനിയർ വിഭാഗത്തിൽ ബെസ്റ്റ് ടീച്ചർ ഓഫ് ദി ഇയ്യർ അവാർഡ് എഴുത്തുപുര കേരള ചാപ്റ്റർ പ്രസിഡണ്ട്‌ ജിനു വർഗ്ഗീസും, ബെസ്റ്റ് വിദ്യാർത്ഥി അവാർഡ് കെസ്യ ശാമുവേലും ഏറ്റു വാങ്ങി. സണ്ടേസ്കൂൾ വിദ്യാർത്ഥികളുടെ ആത്മീയ കലാപരിപാടികൾ കുഞ്ഞുങ്ങളുടെ കഴിവുകൾ മികവുള്ളത് എന്ന് വെളിപ്പെടുത്തി.

Download Our Android App | iOS App

അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ യുവജന പ്രസ്ഥാനമായ സി.ഏ. യുടെ സമ്മേളനം റവ. സാം. യൂ.വിന്റെ അദ്ധക്ഷതയിൽ ഉച്ചക്ക് 2 ന് ആരംഭിച്ചു. വൈസ് പ്രസിഡണ്ട് റവ. സാം പി. ലൂക്കോസ് സ്വാഗതം അറിയിച്ചു. ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോ. പി.എസ്. ഫിലിപ്പ് യോഗം ഉൽഘാടനം ചെയ്തു. ക്രിസ്തുവിന്റെ സ്ഥാനാപഥികളായി യുവജനങ്ങൾ ലോകത്തോട് സുവിശേഷം അറിയിക്കുന്നവർ ആകുക എന്ന് സൂപ്രണ്ട് ഓർമിപ്പിച്ചു.
കുവൈറ്റ്‌ ഫസ്റ്റ് ഏ.ജി പാസ്റ്റർ പ്രഭ ടി. തങ്കച്ചൻ യുവജന സന്ദേശം നൽകി. “പ്രാണനെ വിലയേറിയതായി എണ്ണാതെ യേശുവിനെ യുവജനങ്ങൾ സാക്ഷിക്കുക” എന്നതായിരുന്നു അടിസ്ഥാന സന്ദേശം. സാക്ഷീകരണത്തിനു ശരിയായ ദർശനം പ്രാപിച്ചു പരിശുദ്ധാൽമാവിനെ പ്രാപിച്ചു സാക്ഷീകരണത്തിന്റെ പ്രതിഫലം പ്രാപിക്കണം. “ഒരിക്കലും നഷ്ടപ്പെടാത്തതിനെ നേടേണ്ടതിനുവേണ്ടി, സൂക്ഷിച്ചു വെക്കുവാൻ കഴിയാത്തതും, വിലയേറിയതിനെയും ഉപേക്ഷിക്കുന്നവൻ ഒരു വിഡ്ഢിയല്ല” എന്നും’ കിംഗ് ഏലിയറ്റ് ‘ന്റെ മൊഴിയെ ഉദ്ധരിച്ചുകൊണ്ട് പാസ്റ്റർ പ്രഭ ഓർമ്മിപ്പിച്ചു.

ഡോ. ബ്ലസൺ മേമനയുടെ ഗാനാലാപനം യുവജങ്ങളെ ആത്മ സ്പർശനത്തിൻ നിമിഷങ്ങളാക്കി മാറ്റി. ഡിസ്ട്രിക്ട് തലത്തിലെ മത്സര ഇനങ്ങളിൽ മുൻനിരയിൽ വിജയിച്ച മത്സരാർത്ഥികൾക്ക് സമ്മാനദാനവും, അവരുടെ വ്യത്യസ്ത പ്രോഗ്രാമുകൾക്കൊപ്പം അഭ്യൂദകാംഷികളുടെ ആശംസകളും ഉണ്ടായിരുന്നു.

-ADVERTISEMENT-

You might also like