കൊട്ടാരക്കരയില്‍ കാറും കെ.എസ്‌.ആര്‍.ടി.സി ബസ്സും കൂട്ടിയിടിച്ച് 5 മരണം!

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കരയില്‍ വന്‍ വാഹനാപകടം. കാറും കെ.എസ്‌.ആര്‍.ടി.സി ബസ്സും തമ്മില്‍ കൂട്ടിയിടിച്ച്‌ അഞ്ച് പേര്‍ മരിച്ചു.

post watermark60x60

രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. റാന്നി വടശ്ശേരിക്കര സ്വദേശികളാണ് മരിച്ചത്. കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്‌.ആര്‍.ടി.സി ബസ്സും തിരുവനന്തപുരത്ത് നിന്നും വടശ്ശേരിക്കരയിലേക്ക് പോവുകയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. ആയൂര്‍ റൂട്ടില്‍ ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടമുണ്ടായത്.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ്. കാറില്‍ 6 പേരുണ്ടായിരുന്നു. ഇതില്‍ അഞ്ച് പേരും അപകട സ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. നാട്ടുകാരും രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നു.

Download Our Android App | iOS App

ആയൂരിന് സമീപം അകമണില്‍ ദേശീയ പാതയിലെ വളവുള്ള റോഡിലാണ് അപകടം നടന്നത്. മരിച്ചവരെല്ലാം ഒരേ കുടുംബത്തില്‍ നിന്നുളളവരാണ് എന്നാണ് സൂചന. മരിച്ചവരുടെ കൂട്ടത്തില്‍ ഒരു കുട്ടിയുമുളളതായി സൂചനയുണ്ട്. കാര്‍ അമിത വേഗത്തിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.

-ADVERTISEMENT-

You might also like