ലേഖനം:ആ കാലം എന്നോട് സംസാരിക്കാറുണ്ട് | ബ്ലെസ്സൺ ജോൺ

ആ കാലം കടന്നു പോയെങ്കിലും ആ കാലം ഇപ്പോഴും എന്നോട് സംസാരിക്കാറുണ്ട്.
പട്ടിയുണ്ട് സൂക്ഷിക്കുക ബോർഡുകൾ എന്റെ പടിയിൽ
തൂങ്ങിയപ്പോൾ കാലം
എന്നോട് സംസാരിച്ചു. നിന്റെ
ബന്ധങ്ങൾക്ക്‌ അതിരുകളിലല്ലായിരുന്നു.അന്ന്
നീ സുരക്ഷിതൻ ആയിരുന്നു. നിന്റെ ബന്ധങ്ങൾ നിനക്ക് തുണയായിരുന്നു.
നൂഡിൽസും ബർഗറും പിസയും പാസ്റ്റയും മാത്രം കഴിക്കു എന്ന് വാശി പിടിക്കുന്ന എന്റെ തലമുറയെ കാണുമ്പോൾ കാലം എന്നോട് സംസാരിക്കാറുണ്ട്.
നീ അദ്ധ്വാനിച്ചപ്പോൾ ഞാൻ നിനക്ക് ആരോഗ്യം തന്നു.
വിശപ്പിന്റെ മുൻപിൽ ചോയ്സ് ഇല്ലായിരുന്ന നിനക്ക് വിശപ്പ് മാറ്റുന്നത് എന്തും രുചിയായിരിന്നു.കപ്പയ്ക്കും മുളകിനും മടുപ്പില്ലായിരുന്നു.അല്ലെങ്കിൽ മടുപ്പിക്കാൻ അതിൽ മായമില്ലായിരുന്നു.
മാറിമറിയുന്ന ഫാഷന് മുഖമാകുന്ന എന്റെ തലമുറയെ കാണുമ്പോൾ ഉടുക്കാനും മാറാനും മാത്രമുണ്ടായിരുന്ന കാലം എന്നോട് സംസാരിക്കാറുണ്ട്.
നാണം മാറ്റുവാൻ നിന്നെ ഞാൻ ഓർമിപ്പിച്ചു ,നന്നായി ഉടുക്കുവാനും ഞാൻ നിന്നെ പഠിപ്പിച്ചു.നിന്റെ ധാരണം അന്ന് നിന്റെ നഗ്നത മാത്രമല്ല ഇല്ലായ്മയുടെ കുറവും മറച്ചിരുന്നു.
മനുഷ്യനെ ഭയക്കുന്ന എന്റെ തലമുറയെ കാണുമ്പോൾ കാലം എന്നോട് സംസാരിക്കാറുണ്ട്.
ദൈവത്തെ ഭയം വേണമെന്ന് ഞാൻ നിന്നെ പഠിപ്പിച്ചു.നീ ദൈവത്തെ ഭയപ്പെട്ടപ്പോൾ മനുഷ്യനെ ഭയപ്പെട്ടിരുന്നില്ല.

ഗൂഗിൾ മാപ് നയിക്കുന്ന എന്റെ
തലമുറയെ കാണുമ്പോൾ
കാലം എന്നോട് സംസാരിച്ചു.
നേർവഴി നിനക്ക്
മറവായിരുന്നില്ല,നെഞ്ചോടു
ചേർത്തൊരു വചനം നിനക്ക്
മുൻപായി കടന്നുപോയപ്പോൾ.

കടന്നു പോയ കാലങ്ങൾ അനേകം എന്നാൽ അവയൊക്കെയും എനിക്ക് അറിവായിരുന്നു.
അവ ഇപ്പോഴും എന്നോട് സംസാരിക്കുന്നു.വരുവാനുള്ള കാലവും എനിക്ക് മുന്പിലുണ്ട്.
അവയും എന്നോട് സംസാരിക്കും.
എന്നാൽ അവയിൽ
സത്യമുണ്ടാകില്ല,
നീതിയുണ്ടാകില്ല,
നന്മ കാണുകയില്ല.
കാലമേ നിന്റെ കുറവല്ല ,ഞാൻ നിനക്ക് മുൻപേ ഓടുകയാണ്
വെട്ടിപ്പിടിക്കാനുള്ള എന്റെ ഓട്ടത്തിൽ വിലയില്ലാത്ത നിന്റെ തത്വ ചിന്തകൾ ഒരു തടസ്സമാണ്.
ഞാനെന്ന മനുഷ്യൻ ഒരിക്കലും തൃപ്തിപെടാത്ത വ്യഗ്രത പുലർത്തുന്നവനായി നിനക്ക്
മുൻപേ ഓടട്ടെ. കാലമേ എന്റെ നഷ്ടങ്ങളെ നീ എഴുതിവയ്ക്കു.
എന്നെങ്കിലും ഒരു തിരിച്ചു വരവിനു എന്റെ തലമുറ കൊതിച്ചാൽ നീയവരോട് സംസാരിച്ചു തുടങ്ങേണ്ടതിനു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.