റിപബ്ലിക്ക് ദിന പരേഡിലേക്ക് അഭിമാനത്തോടെ ടിജോ

തിരുവല്ല: റിപബ്ലിക്ക് ദിന പരേഡിൽ ഇത്തവണ കേരളത്തെ പ്രതിനിധീകരിക്കുന്ന എൻ.സി.സി. സംഘത്തിൽ കീബോർഡുമായി ടിജോയുമുണ്ടാകും. ടിജോ ഉൾപ്പെട്ട സംഘം ഇപ്പോൾ ഡൽഹിയിൽ പരിശീലനത്തിലാണ്. റിപബ്ലിക്ക് ദിനത്തിലെ സാംസ്കാരിക പരിപാടികൾക്കുള്ള സംഘത്തിലേക്കാണ് ടിജോ തിരഞ്ഞെടുക്കപ്പെട്ടത്. പുറമറ്റം ഗാലക്സി നഗർ ഐ.പി.സി സഭാശുശ്രൂഷകൻ പാസ്റ്റർ രാജൻ മാത്യൂവിന്റെ മകനാണ് ടിജോ രാജൻ.  പരിമിതമായ ജീവിതസാഹചര്യങ്ങളിലും തന്റെ ഗ്രാമത്തിലെ വിദ്യാർത്ഥികളുടെ ഇടയിൽ സുവിശേഷീകരണ പ്രവർത്തനങ്ങളിൽ വ്യാപൃതനായ ടിജോ എൻ.സി.സി. ക്യാമ്പുകളിലും സധൈര്യം സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നു. തിരുവല്ല മാർത്തോമാ കോളേജ് ബിഎസ്എസി ഫിസിക്സ് രണ്ടാം വർഷ വിദ്യാർത്ഥിയാണ്. അനുഗ്രഹീത ഗായകനും കീബോർഡിസ്റ്റുമാണ്. ഇക്കഴിഞ്ഞ പ്രളയകാലത്ത് ടിജോയുടെ പിതാവ് ശുശ്രൂഷിക്കുന്ന ആരാധനാലയവും അതിനോടു ചേർന്നുള്ള അവരുടെ വീടും ഏതാണ്ട് പൂർണ്ണമായും മുങ്ങിയിരുന്നു. മാതാവ് സെലിൻ രാജൻ. ഏകസഹോദരൻ ടൈറ്റസ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like