സുവിശേഷവുമായി ഒരു സ്വകാര്യ ബസ്

തൃശ്ശൂർ: തൃശ്ശൂർ – പീച്ചി റൂട്ടിൽ ഓടുന്ന E.V.U എന്ന സ്വകാര്യ ബസിലാണ് യാത്രക്കാർക്ക് വേണ്ടി സൗജന്യമായി പുതിയ നിയമവും പുസ്തകങ്ങളും എത്തിക്കുന്നത്. സീറ്റിന് പുറകിൽ സജ്ജീകരിച്ചിരിക്കുന്ന ചെറിയ ബോക്സിൽ നിന്നുമാണ് ഈ സ്വകാര്യ ബസ് സൗജന്യമായി യാത്രക്കാരിലേക്ക് സുവിശേഷം എത്തിക്കുന്നത്.

സുവിശേഷികരണത്തിന് പ്രതിസന്ധികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ സാധ്യമാകുന്ന എല്ലാ മാധ്യമങ്ങളിലൂടെയും സുവിശേഷീകരണം എത്തിക്കുവാൻ ഈ ബസ്സ് ഉടമ ചെയ്യുന്ന പ്രയത്നം അഭിനന്ദനാർഹമാണ്.
ബോക്സിൽ സൂക്ഷിച്ചിരിക്കുന്ന പുസ്തങ്ങളും ട്രാക്റ്റുകളും വൈകുന്നേരമാകുമ്പോൾ മുഴുവനും യാത്രക്കാർ എടുത്തു കൊണ്ട് പോകാറുണ്ടന്നും ബസ് കണ്ടക്ടർ തോമസ് പറയുന്നു.
നിരവധി പേർ ബസിലിരുന്നു വായിക്കാറുണ്ടന്നും അദ്ദേഹം പറഞ്ഞു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.