ഐ.പി.സി നിലമേൽ സെന്റർ കൺവൻഷൻ ഇന്നു മുതൽ

നിലമേൽ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ നിലമേൽ സെന്റർ 6-മത് വാർഷിക കൺവൻഷൻ ഇന്ന് ആരംഭിക്കും. മടത്തറ ബസ് സ്റ്റാന്റിനു സമീപം നടക്കുന്ന സുവിശേഷയോഗം 13 ഞായറാഴ്ച സംയുക്ത ആരാധനയോടെ സമാപിക്കും. സെന്റർ പ്രസിഡന്റ് പാസ്റ്റർ ജി. തോമസ്കുട്ടി ഉദ്ഘാടനം ചെയ്യുന്ന യോഗത്തിൽ പാസ്റ്റർമാരായ ഫിലിപ്പ് പി. തോമസ്, വി.പി. ഫിലിപ്പ്, ജോൺസൻ മേമന, കെ. ജോയി, ഡാനിയേൽ ജോർജ്ജ്, സാം. ജോർജ്ജ്, ജോസ്‌ കെ. വർഗ്ഗീസ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കും. ദിവസവും വൈകിട്ട് 6 മണി മുതൽ 9 മണി വരെയാണ് യോഗങ്ങൾ. 12 ശനിയാഴ്ച രാവിലെ 10 മണി മുതൽ സോദരീസമാജം, സൺഡേസ്‌കൂൾ, പി.വൈ.പി.എ വാർഷിക സമ്മേളനം നടക്കും. സെന്റർ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like