അസ്സംബ്ലീസ്‌ ഓഫ് ഗോഡ് ജനറൽ കൺവൻഷന് അനുഗ്രഹീത തുടക്കം

പുനലൂർ: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ടിക്ട് ജെനറൽ കൺവൻഷനു ഉജ്വല തുടക്കം. ആത്മീയ വൻ മഴയുടെ ആവേശകരമായ ആറു ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം, മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. ഡോക്ടർ. പി. എസ്. ഫിലിപ്പ് വൈകിട്ടു ആറുമണിക്ക് പ്രാർത്ഥിച്ച് ഉൽഘാടനം ചെയ്തു. ക്രിസ്തു വിശ്വാസം വ്യക്തികളെയും സമൂഹത്തെയും നവീകരിക്കുന്നത് ആണെന്നും, ആ സുവിശേഷം ലോകത്തിന്റെ സർവ്വോന്മുഖമായ ഉയർച്ചക്കും നവോത്ഥനത്തിനും കാരണമായി തീർന്നതായും, ക്രിസ്തു മാർഗ്ഗം നവീകരണത്തിന്റെ കാഹളധ്വനി ആയി ഇന്നും ലോകമെങ്ങും മുഴങ്ങുന്നു എന്നും ഡോ. പി.എസ്. ഫിലിപ്പ് ഉൽഘാടന സന്ദേശത്തിൽ സംസാരിച്ചു. ഉത്തരമേഖലാ ഡയറക്ടർ പാസ്റ്റർ പി. ബേബി അധ്യക്ഷത വഹിച്ചു.

ആലുവാ സെക്ഷൻ പ്രെസ്ബിറ്റർ പാസ്റ്റർ വിജി പി. വർഗ്ഗീസ് ആരംഭ പ്രാർത്ഥന നടത്തി. കുവൈറ്റ്‌ ഫസ്റ്റ് ഏ.ജി. സഭയുടെ പാസ്റ്റർ പ്രഭാ ടി. തങ്കച്ചൻ മുഖ്യ പ്രാസംഗികൻ ആയിരുന്നു.
“നീ നിൽക്കുന്ന സ്ഥലം വിശുദ്ധമാകയാൽ” എന്ന വിഷയത്തെ ആസ്പദമാക്കി, പുറപ്പാട് 3: 5നെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം സംസാരിച്ചു. ദൈവീക വിശുദ്ധിക്കുവേണ്ടി നമ്മിലുള്ള അശുദ്ധികൾ അഴിച്ചു മാറ്റേണ്ടത് അനിവാര്യമാണ്. ദൈവീക വിശുദ്ധിയുടെ ശക്തി നമുക്ക് ദൈവം കൈമാറണമെങ്കിൽ പാപാലോകത്തിനു അനൂരപപ്പെടാതെ പാപ മോഹങ്ങളെ അഴിച്ചു മാറ്റി ദൈവമുമ്പാകെ കീഴടങ്ങുക, അങ്ങനെ എങ്കിൽ ഈ സുവിശേഷ സമ്മേളനത്തിൽ ദൈവം നമ്മെ ശുദ്ധീകരിച്ചു ശക്തിപ്പെടുത്തി തുടർ ദിവസങ്ങൾ ശ്രേഷ്ഠമാക്കി തീർ ക്കുമെന്നും പാസ്റ്റർ പ്രഭ സുവിശേഷ മഹായോഗത്തിന്റെ പ്രഥമ രാത്രിയിൽ സംസാരിച്ചു. പാസ്റ്റർ ജോൺ മാത്യു നയിക്കുന്ന ഏ.ജി. ഗായക സംഘം ഗാനശുശ്രൂഷക്കു നേന്ത്രത്വം കൊടുത്തു. വിശിഷ്ട അതിഥികൾ ആശംസകൾ അറിയിച്ചു. രാജ്യവ്യാപകമായ് നടക്കുന്ന പണിമുടക്ക് മൂലം യാത്രാ അസൗകര്യം ഉണ്ടായിരുന്നു ഏങ്കിലും ദൈവജനത്തിന്റെ കവിഞ്ഞൊഴുക്ക് വളരെ ശ്രദ്ധേയമായി.
നാളെ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ശുശ്രൂഷ സെമിനാറിൽ അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് അസിസ്റ്റന്റ് സൂപ്രണ്ട് റവ. ഡോ. ഐസക് വീ. മാത്യു, റവ. ടി.പി. വർഗ്ഗീസ്, റവ. കെ.ജെ. മാത്യു എന്നിവർ പ്രസംഗിക്കും. രാത്രി സമ്മേളനം വൈകിട്ടു ആറു മണിക്ക് ആരംഭിക്കും. റവ. ജോൺസൺ വർഗ്ഗീസ് (ബാംഗ്ലൂർ) മുഖ്യ സന്ദേശം നൽകും. ക്രൈസ്തവ എഴുത്തുപുര ഫെയ്സ് ബുക്ക് പേജിൽ കൂടി ഈ യോഗങ്ങളുടെ തൽസമയ സംപ്രേക്ഷണം വീക്ഷിക്കാവുന്നതാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like