നാലു ദിവസം പ്രായമായ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ വന്ന ആംബുലൻസ് തിരിച്ചു പോകും വഴി അപകടത്തിൽപ്പെട്ടു: ഒരാൾ മരിച്ചു

ഓച്ചിറ: നാല് ദിവസം മാത്രം പ്രായമുള്ള, ഹൃദയ വാൽവ് തകരാറുള്ള കുഞ്ഞിനെ അടിയന്തരമായി മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം ശ്രീ ചിത്രയിലേക്ക് എത്തിക്കുന്നതിനായി ഇന്നലെ രാത്രി 10 മണിയോടെ മംഗലാപുരത്ത് നിന്നും പുറപ്പെട്ടിരുന്ന ആംബുലൻസ് ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് കുട്ടിയെ എത്തിച്ച് തിരിച്ച് പോകും വഴി അപകടത്തിൽ പെട്ടു. ഓച്ചിറ പള്ളിമുക്കിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്, വഴിയരികിൽ നിർത്തിയിരുന്നു രണ്ട് ബൈക്കുകളെ നിയന്ത്രണം വിട്ട ആംബുലൻസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു മൂന്നു പേരാണ് അപകടത്തിൽ പെട്ടത് ഒരാൾ തൽക്ഷണം മരണപ്പെടുകയും മറ്റു രണ്ടുപേരുടെ നില ഗുരുതരമായതിനാൽ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മരിച്ചയാളുടെ മൃതദേഹം ഹരിപ്പാട് പരബ്രഹ്മ ഹോസ്പ്പിലലിൽ സൂക്ഷിച്ചിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.