59-മത് ഐ.പി.സി കൊട്ടാരക്കര മേഖല കൺവൻഷൻ സമാപിച്ചു

ബ്ലസൺ ചെറുവക്കൽ

കൊട്ടാരക്കര: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കൊട്ടാരക്കര മേഖല കൺവൻഷൻ പുലമൺ ബേർശേബ ഗ്രൗണ്ടിൽ അനും ഗ്രഹമായി സമാപിച്ചു. ഐ.പി.സി കൊട്ടാരക്കര മേഖല പ്രസിഡന്റ് പാസ്റ്റർ.ബഞ്ചമിൻ വർഗീസ് ഉദ്ഘാടനം ചെയ്തു. പാസ്റ്റർ കെ.എം. ജോസഫ് സമാപനസന്ദേശം നല്കി. പാസ്റ്റന്മാരായ കെ.ജെ. തോമസ്, കെ.സി. തോമസ്, ഫിലിപ്പ് പി. തോമസ്, ജോൺ കെ. മാത്യു, കുഞ്ഞപ്പൻ സി. വർഗീസ്, വർഗ്ഗീസ് ഏബ്രഹാം, ഷിബു തോമസ്, സാം ജോർജ്ജ് എന്നിവർ വിവിധ സെക്ഷനുകളിൽ ദൈവവചനം ശുശ്രൂഷിച്ചു.

കർത്തൃമേശ ശുശ്രൂഷയ്ക്ക് പാസ്റ്റർ ബഞ്ചമിൻ വർഗീസ് നേതൃത്വം നല്കി. പാസ്റ്റർ സി.എ. തോമസ്, മോനി പി. വർഗീസ് സഹശുശ്രൂഷകർ ആയിരുന്നു. പാസ്റ്റർ വർഗീസ് മത്തായി വചന ശുശ്രൂഷചെയ്തു. പത്തനാപുരം സെൻറർ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.

-ADVERTISEMENT-

-ADVERTISEMENT-

You might also like