ഫിലിപ്പീന്‍സില്‍ കൊടുങ്കാറ്റും വെള്ളപ്പൊക്കവും; നൂറോളം മരണം

മനില: ഫിലിപ്പീന്‍സില്‍ കഴിഞ്ഞ ദിവസം ശക്തമായ കൊടുങ്കാറ്റിനെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരണം നൂറോളം ആയി ഉയര്‍ന്നു. 40 പേര്‍ക്ക് പരുക്കേറ്റതായും 1,91,597 പേരെ മാറ്റിപ്പാര്‍പ്പിച്ചതായും ദേശീയ ദുരന്ത നിവാരണ ഏജന്‍സി പറഞ്ഞു.

ദുരന്ത പ്രദേശത്തുനിന്നുള്ള 24,894 പേരേ താത്കാലിക സുരക്ഷിതകേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ബൈക്കോള്‍ പ്രവിശ്യയിലെ 20 ലക്ഷം പേര്‍ താമസിക്കുന്ന കമാരിന്‍സ് സര്‍ പ്രദേശം പ്രാദേശിക ഭരണകൂടം ദുരന്തമേഖലയായി പ്രഖ്യാപിച്ചു.ഫിലിപ്പീന്‍സില്‍ ഓരോവര്‍ഷവും ധാരാളം ചുഴലിക്കാറ്റുകള്‍ ഉണ്ടാവാറുണ്ട്.

-ADVERTISEMENT-

-ADVERTISEMENT-

You might also like