കവിത:എങ്കിലും നാഥാ ഞാന്‍ ഓര്‍ത്തില്ല | ബെന്നി ജി മണലി

മാറു പിളര്‍ന്നു  രുധിരം  നീ നല്‍കിയിട്ടും

മാറാത്ത  മര്‍ത്യനാണ് ഞാന്‍ ഇന്നും  നാഥാ ..

നിന്‍ നിണം വീണതാം കാല്‍വരി കുന്നിനെ

വിലയൊന്നും  നല്‍കാതെ  ഞാന്‍ തള്ളിടുന്നു …

 

വന്യമാം നിഷ് ഫല കാട്ടോലിവാം എന്നെ

നിന്നിലെക്കൊട്ടിച്ചു നിന്‍ ഭാഗമാക്കി

എങ്കിലും നാഥാ കായ്ച്ചില്ല ഞാന്‍ നല്‍ഫലം

കയ്ച്ചതോ  ദുഷ് ഫലം  ഏറെയത്രേ    (മാറു പിളര്‍ന്നു …

 

കൊണ്ടുനീ ഏറെ  അടിയും തുപ്പലും

എന്നുടെ ഭാവി  നിത്യ  സ്വര്‍ഗമാക്കാന്‍

എങ്കിലും നാഥാ  ആ നിത്യ  ഗേഹത്തെ

ഓര്‍ത്തില്ല  ഞാന്‍ എന്നുടെ  ജീവിതത്തില്‍  (മാറു പിളര്‍ന്നു..

 

കാല്‍വരി  തന്നില്‍  നീ ഏറ്റതാം പീഡനം

എന്‍ രോഗമെല്ലാം തുടച്ചു നീക്കി

നിന്നുടെ  ദാരിധ്രതയാല്‍ നീ അന്നെന്നുടെ

ദാരിദ്ര്യം എല്ലാം ഏറ്റെടുത്തു  (മാറു പിളര്‍ന്നു….

 

എങ്കിലും നാഥാ ഞാന്‍ ഓര്‍ത്തില്ല നീ ചെയ്ത

നന്മകലേറെ എന്‍ ജീവിതത്തില്‍

നന്ദി കേടല്ല്ലാതെ നന്മകളൊന്നും

നല്കിയില്ലങ്ങേക്കെന്‍  ജീവിതത്തില്‍…..  (മാറു പിളര്‍ന്നു..

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.