സണ്ടേസ്കൂൾ വിരുത് പരീക്ഷ നടന്നു

ഷാർജാ: ഐ.പി.സി യൂ.എ.ഇ റീജിയൻ സൺഡേസ്‌കൂൾ അസോസിയേഷൻ വിരുത് പരീക്ഷ 29 ഡിസംബർ വൈകുന്നേരം 4:00 മണിക്ക് ഷാർജാ വർഷിപ്പ് സെന്റർ പ്രധാന ഹാളിൽ വച്ച് വിജയകരമായി നടന്നു.

post watermark60x60

സണ്ടേസ്കൂൾ യൂണിറ്റ് തലത്തിൽ മികച്ച പ്രകടനം, പരീക്ഷയിൽ കാഴ്ച്ച വച്ച കുട്ടികൾക്കാണ് ഈ പരീക്ഷയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. നൂറ്റിഅൻപതിപതിലധികം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.

കഴിഞ്ഞ വർഷം മുതലാണ് വിരുത് പരീക്ഷ ഈ മേഖലയിൽ മൂന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകൾക്കായി ഈ പരീക്ഷ ആരംഭിച്ചത്.

Download Our Android App | iOS App

കുട്ടികളുടെ പ്രകടനം വളരെ നല്ല നിലവാരം പുലർത്തിയതായി മൂല്യനിർണ്ണയ വിഭാഗം അഭിപ്രായപ്പട്ടു. വളരെ ആവേശത്തോടെയാണ് കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തത്.

തികച്ചും സുതാര്യമായും പ്രവർത്തന മികവോടെയും നടന്ന ഈ പരീക്ഷയുടെ ഫലവും അതേ ദിവസം തന്നെ പ്രസീദ്ധീകരിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത. ഇതിനായി എല്ലാ സൺഡേസ്‌കൂളുകളിൽ നിന്നും മൂല്യനിർണ്ണയസംഘത്തെ തിരഞ്ഞെടുത്തിരുന്നു. പങ്കെടുത്ത വിദ്യാർത്ഥികൾ, സണ്ടേസ്കൂൾ അധ്യാപകർ, ദൈവദാസന്മാർ, മാതാപിതാക്കൾ തുടങ്ങിയവരോടും, ഷാർജാ വർഷിപ്പ് സെന്റർ അധികാരികൾ, ബൈബിൾ കോളേജ് പരീക്ഷാടീം എന്നിവരോടുമുള്ള നന്ദി സണ്ടേസ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി പ്രകാശിപ്പിച്ചു.

-ADVERTISEMENT-

You might also like