21ദിന ഉപവാസപ്രാർത്ഥനകൾക്ക് അനുഗ്രഹീതസമാപനം

 

post watermark60x60

കോട്ടയം: ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭ കോട്ടയം ടൗൺ ഹെബ്രോൻ ഹാളിൽ നടന്നു വന്നിരുന്ന 21 ദിന ഉപവാസപ്രാർത്ഥനകൾ വിശുദ്ധ സഭായോഗത്തോടും തിരുവത്താഴശുശ്രൂഷയോടുംകൂടെ അനുഗ്രഹീതമായി സമാപിച്ചു.ഇന്ത്യാ ദൈവസഭയുടെ അഡ്മിനിസ്ട്രേറ്റീവ് അസ്സിസ്റ്റന്റ് പാസ്റ്റർ.വൈ റെജി, ബൈബിൾ സ്കൂൾ രജിസ്ട്രാർ ഡോ.ഷിബു കെ മാത്യു, പാസ്റ്റർ പി.ആർ.ബേബി, പാസ്റ്റർ.അനീഷ് കാവാലം തുടങ്ങി ഈ കാലഘട്ടത്ത് കർത്താവ് ശക്തമായി ഉപയോഗിക്കുന്ന നിരവധി ദൈവദാസന്മാർ വിവിധ ദിവസങ്ങളിൽ ദൈവവചനം ശുശ്രൂഷിച്ചു.ഡിസ്ട്രിക്ട് പാസ്റ്റർ അനിയൻകുഞ്ഞ് സാമുവേലിന്റെ നേതൃത്വത്തിൽ നടന്ന ഉപവാസപ്രാർത്ഥനകൾക്കും ആരാധനയോഗങ്ങൾക്കും ദൈവസഭയുടെ കോട്ടയം ഡിസ്ട്രിക്ടിലെ വിവിധ ദൈവസഭകളിലെ ദൈവദാസന്മാർ മീറ്റിംഗുകൾക്ക് അദ്ധ്യക്ഷത വഹിച്ചു.

-ADVERTISEMENT-

You might also like