അവധി ആഘോഷിക്കാന്‍ സൗദിയില്‍ എത്തിയ കുടുംബത്തിലെ അഞ്ചുപേര്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു

റിയാദ്: സൗദി അറേബ്യയിലുണ്ടായ കാര്‍ അപകടത്തില്‍ എമിറാത്തി യുവതിയും നാലു മക്കളും ദാരുണമായി കൊല്ലപ്പെട്ടു.ശീതകാല അവധി ആഘോഷിക്കാനാണ് കുടുംബം സൗദിയില്‍ എത്തിയത്. 18 വയസ്സുള്ള അഞ്ചാമത്തെ മകളും പിതാവും അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടുവെന്ന് അല്‍ബയാന്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതരമായി പരുക്കേറ്റ ഇവര്‍ ആശുപത്രിയിലാണ്. സൗദിയുടെ കിഴക്കന്‍ പ്രദേശത്തെ അല്‍ നുറൈഹയിലാണ് അപകടമുണ്ടായത്. 41 വയസ്സുള്ള മാതാവ്, മൂന്നും 15ഉം വയസ്സുള്ള രണ്ട് ആണ്‍കുട്ടികള്‍, എട്ടും 22ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികള്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like