യേശുക്രിസ്തുവിന്റെ സമാധാനത്തിന്റെ സന്ദേശം ഇന്നും പ്രസക്തിയുള്ളത്: എലിസബത്ത് രാജ്ഞി

ലണ്ടന്‍: യേശുക്രിസ്തുവിന്റെ ഭൂമിയിലെ സമാധാനത്തിന്റെയും ദയയുടെയും സന്ദേശം മറ്റു കാലഘട്ടങ്ങളിലെ പോലെ തന്നെ ഇന്നും പ്രസക്തിയുള്ളതെന്ന് എലിസബത്ത് രാജ്ഞി. ക്രിസ്തുവിന്റെ സന്ദേശങ്ങൾ കാലഘട്ടങ്ങളെ അതിജീവിക്കുന്നവയാണ് എന്നും എലിസബത്ത് രാജ്ഞി ക്രിസ്തുമസ് സന്ദേശത്തില്‍ കൂട്ടിച്ചേർത്തു. എല്ലാ വർഷത്തെയും പോലെ തന്റെ ക്രൈസ്തവവിശ്വാസം തുറന്നുപറയാനും രാജ്ഞി മടികാണിച്ചില്ല.

കഴിഞ്ഞുപോയ കാലങ്ങളിൽ തന്റെ ക്രൈസ്തവ വിശ്വാസവും കുടുംബവും സൗഹൃദങ്ങളും തനിക്ക് ഒരുപാട് ധൈര്യവും ആശ്വാസവും നൽകിയെന്നും രാജ്ഞി പറഞ്ഞു. സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഒരു ക്രിസ്തുമസ് ബ്രിട്ടീഷ് ജനതയ്ക്ക് ആശംസിച്ചാണ് എലിസബത്ത് രാജ്ഞി തന്റെ സന്ദേശം അവസാനിപ്പിച്ചത്. മോശം സമയങ്ങളിലും നല്ല സമയങ്ങളിലും ക്രിസ്തു തനിക്ക് പ്രചോദനം ആയിരുന്നുവെന്ന് രാജ്ഞി കഴിഞ്ഞ വർഷം നൽകിയ ക്രിസ്മസ് സന്ദേശത്തിൽ പറഞ്ഞിരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.