പ്രാർത്ഥനാനിർഭരമായി ബൈബിൾ വചനവുമായി ക്രിസ്തുമസ് ദിനത്തിൽ നെയ്മർ

സാവോ പോളോ: ക്രിസ്തുമസ് ദിനത്തിൽ ബൈബിൾ വചനത്തോടൊപ്പം കൂപ്പു കരങ്ങളോടെ നിൽക്കുന്ന ചിത്രം നവമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ട് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. “ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു” (ലൂക്കാ 2:11) എന്ന ദൈവവചനമാണ് ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. നാലായിരത്തിലധികം പേർ ഈ പോസ്റ്റ് ഷെയർ ചെയ്തു കഴിഞ്ഞു.

മിക്ക മത്സരങ്ങളിലും ‘100% ജീസസ്’ എന്ന ബാന്‍ഡ് തന്റെ നെറ്റിയിൽ അണിഞ്ഞു സ്റ്റേഡിയത്തെ ചുറ്റി ക്രൈസ്തവ വിശ്വാസം പ്രഘോഷിച്ചിട്ടുള്ള താരമാണ് നെയ്മര്‍. യേശുവിലുള്ള വിശ്വാസം പരസ്യമായി പ്രഘോഷിക്കുവാന്‍ യാതൊരു മടിയും കാണിക്കാത്ത ഈ സൂപ്പര്‍ താരം ബൈബിള്‍ വചനങ്ങള്‍ നവമാധ്യമങ്ങളില്‍ എപ്പോഴും കുറിച്ചും ശ്രദ്ധ നേടിയിട്ടുണ്ട്. നേരത്തെ സ്‌കോട്‌ലന്റിലെ സോക്കർ ക്ലബ് കത്തോലിക്കാ വിശ്വാസികളെ ക്ലബിൽ ചേർക്കില്ലെന്ന് വാദിച്ചപ്പോഴും പ്രാർത്ഥനകൾ നിരോധിച്ചപ്പോഴും പല രാജ്യങ്ങളിൽ ക്രൈസ്തവർ പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ചു കേട്ടപ്പോഴും നെയ്മർ തന്റെ എതിർപ്പ് തുറന്നു പറയുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like