- Advertisement -

ചെറുചിന്ത:പുതിയ തീരുമാനത്തോടെ, പുതിയ ചിന്തയോടെ | റിൻസി ബിൻസൺ

സംഭവ ബഹുലമായ ഒരു 2018 നമ്മെ വിട്ട് കടന്നുപോകുവാൻ ചില ദിവസങ്ങൾ മാത്രമേ നമ്മുടെ മുൻപിൽ ഉള്ളൂ. കഴിഞ്ഞ ഒരുവർഷം നാം തിരിഞ്ഞു നോക്കിയാൽ വാർത്ത മാധ്യമങ്ങളിലൂടെ എത്രയോ സംഭവങ്ങൾ കാണുകയും കേൾക്കുകയും ചെയ്തു. ഒരു മനുഷ്യ ചിന്തകൾപോലും ചിന്തിക്കുവാൻ പറ്റാത്ത കാര്യങ്ങൾ ഈ ലോകത്ത് നടന്നുകൊണ്ടിരിക്കുന്നു. ഈ ലോകം ശാസ്ത്ര സാങ്കേതിക വിദ്യയിൽ ഓരോ ദിവസവും പുരോഗതി നേടിക്കൊണ്ടിരിക്കുന്നു അത് ഒരു സൈഡിൽ പുരോഗമിക്കുമ്പോൾ മറു സൈഡിൽ സമൂഹം വിവിധ മേഖലകളിൽ താറുമാറായി കൊണ്ടിരിക്കുന്നു., കുറ്റകൃത്യങ്ങളും സാമൂഹ്യ തിന്മകളും ഇന്നത്തെ സമൂഹത്തിൽ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ ഇതിൻറെ മദ്ധ്യത്തിൽ ഒരു ദൈവ പൈതൽ എങ്ങനെ ആയിരിക്കണം ജീവിക്കേണ്ടത് ദൈവവചനം പറയുന്നത് ഭയത്തോടും വിറയലോടു കൂടിയാണ് ഈ ലോകത്തിൽ വിശുദ്ധരും ദൈവമക്കളായി ജീവിക്കേണ്ടത് നമ്മുടെ ജീവിതത്തിൽ ഒന്നും ഇല്ലെങ്കിലും കർത്താവിനെ സന്തോഷത്തോടുകൂടി ആരാധിക്കുന്നവരാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ. ഇന്നത്തെ ലോകത്തിൽ പലരും പണത്തിനും പ്രശസ്തിക്കും പിറകെ ഓടുകയാണ് അവരുടെ ജീവിതത്തിൽ ദൈവം അല്ല വലുത് ലോക സ്നേഹമാണ് വലുതായി കാണുന്നത് യേശുവിൻറെ സ്നേഹം ഒരു ദൈവഭക്തനു സമ്പത്തായി ഉണ്ടെങ്കിൽ അവൻ എപ്പോഴും കർത്താവിൽ സന്തോഷവാനായിരിക്കും. നാം എത്ര നാൾ ഈ ലോകത്തിൽ ജീവിച്ചു എന്നതിലല്ല കാര്യം മറിച്ച് കുറച്ച് ദിവസം മാത്രമേ ജീവിച്ചു , എങ്കിലും നാം എത്രമാത്രം കർത്താവിനുവേണ്ടി പ്രയോജന പെടുന്നു എന്നതാണ് കാര്യം.

Download Our Android App | iOS App

post watermark60x60
ദൈവം നമ്മുടെ ജീവിതത്തിൽ ചെയ്ത നന്മകളെ ഓർത്തുനോക്കുമ്പോൾ നാം എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല. പല സാഹചര്യങ്ങളിലും നാം നമ്മുടെ ജീവിതത്തിൽ സംഭവിച്ച നഷ്ടങ്ങളെ ഓർത്തു വ്യാകുലപ്പെടാറുണ്ട് ഇതൊക്കെ എന്നിൽ സംഭവിച്ചല്ലോ… എങ്ങനെ എന്റെ ഭാവി ആയിത്തീരും എന്നൊക്കെ. ഇന്ന് നാം പലപ്പോഴും നമ്മിൽ ഉണ്ടായ പരാജയങ്ങളെ ഓർത്തു വിലപിക്കാറുണ്ട് എന്നാൽ ദൈവം ആഗ്രഹിക്കുന്നത് ഏത് അവസ്ഥകളിലും നന്ദി പറയാനുള്ള ഹൃദയം നമ്മുക്ക് ഉണ്ടായിരിക്കണം. അതുപോലെ ഉള്ള മനസ്സുകളെ ആണ് ദൈവം നോക്കുന്നതും അനുഗ്രഹിക്കുന്നതും.
ഇന്ന് നാം നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും ഉപവാസമിരിക്കുകയും ചെയ്യാറുണ്ട് അത് കഴിഞ്ഞ് എല്ലാം ദൈവം തന്നുകഴിഞ്ഞിട്ട് നന്ദി പോലും പറയാതെ ദൈവത്തെ മറന്നു ജീവിക്കുന്നു. ഇതല്ല ദൈവം നമ്മെ കുറിച്ചു ദൈവം ആഗ്രഹിക്കുന്നത്, കേവലം താൽക്കാലിക അനുഗ്രഹങ്ങൾക്ക് വേണ്ടി ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുമ്പോൾ അതിലേക്കു മാത്രമാകുന്നു ലക്ഷ്യം. പ്രിയ ദൈവപൈതലേ നമ്മുക്ക് ഇന്ന് ആവശ്യം ഭൂമിയിലുള്ള നശിച്ചുപോകുന്ന കാര്യത്തിനുവേണ്ടി ഓടുവാനല്ല മറിച്ചു ആത്മീയ അനുഗ്രഹങ്ങളെ പ്രാപിച്ചു നിത്യതക്കു വേണ്ടി ഒരുങ്ങുക എന്നതാണ് ഒരു ദൈവഭക്തന്റെ ഈ ലോക ജീവിത പ്രയാണം. 2019 ലേക്ക് നാം പ്രവേശിക്കുമ്പോൾ നമ്മുടെ തീരുമാനം ദൈവഹിത പ്രകാരമുള്ള പ്രാർത്ഥന ആവട്ടെ, ആത്മീയ തീഷ്ണതയുടെ തീ നമ്മിൽ കത്തട്ടെ അത് നിത്യതക്കു വേണ്ടി ഒരുങ്ങുന്ന ജീവിതമായി തീരട്ടെ. യെശയ്യാവ് 43:19 യിൽ പറയുന്നു ഇതാ ഞാൻ പുതിയതൊന്ന് ചെയ്യുന്നു. അതെ ദൈവം നമ്മിലൂടെ പുതിയ കാര്യങ്ങൾ ചെയ്യുവാൻ കഴിയുന്നവനാണ്, 2018ലെ ആത്മീയ ചൈതന്യം അല്ല വരുന്ന വർഷത്തിൽ വേണ്ടത് ഒരു പുതിയ ആത്മീയ അനുഗ്രഹം ആണ് വേണ്ടത് പുതിയ കൃപാവരങ്ങൾ പ്രാപിച്ചു നിത്യതക്കു വേണ്ടി ഒരുങ്ങി കർത്താവിന്റെ വരവിനു വേണ്ടി കാത്തിരിക്കാം. പുതിയ തീരുമാനത്തോടെ പ്രതീക്ഷയോടെ പുതിയ വർഷത്തെ വരവേൽക്കാം..

-ADVERTISEMENT-

You might also like
Comments
Loading...