ലേഖനം:”ആശംസകളോടെ നേരുന്നു നിങ്ങൾക്ക് സമാധാനം” | പാസ്റ്റർ ഷാജി ആലുവിള

ക്രിസ്തുമസ് എന്നും പുതുമയും… ഉള്ളിൽ കുളിർമയും സന്തോഷവും പകരുന്നു.. വർണ്ണപ്പകിട്ടാർന്ന നക്ഷത്രവും, കരോൾ സർവ്വീസും ഒപ്പമുള്ള സാന്റാക്ലോസും സർവ്വ മതസ്ഥർക്കും സ്വീകാര്യമായി സമാധാന സന്ദേശം പകർന്നു കടന്നു പോകുന്നു… സ്നേഹത്തോടെ കേക്കുകൾ കൈ മാറി മധുരം നുണയുന്നു…വിഭവ സമൃദ്ധമായ ഭക്ഷണത്തോടെ സൽക്കാരം കെംകേമം ആക്കുന്നു ഒരു കൂട്ടം…ചിലർ തങ്ങളുടെ നില അനുസരിച്ചു ആഘോഷത്തിന് കൊഴുപ്പുകൂട്ടുവാൻ വിവിധ ബ്രാൻഡുകളിൽ മദ്യവും വിളമ്പി സേവിക്കയും ചെയ്യുന്നു… പ്രിയരേ സകല മനുഷ്യർക്കും ഉള്ള മഹാ സന്തോഷമാണ് ഗബ്രിയേൽ മാലാഖ ലോകത്തോട് അരുളിയത് ” കർത്താവായ ക്രിസ്തു എന്ന രക്ഷിതാവ് ഇന്ന് ദാവീദിന്റെ പട്ടണത്തിൽ ജനിച്ചിരിക്കുന്നു “!!!.ദൈവ പുത്രൻ പാപം ഇല്ലാത്ത മനുഷ്യനായി മനുഷ്യരുടെ ഇടയിൽ വന്നു… ഉത്സവമായി മാറ്റിയ തിരുപ്പിറവിയുടെ പിന്നിലെ ദൈവീക പദ്ധതി സകല മനുഷ്യർക്കും നിത്യ ജീവനും രക്ഷയും ആണ്…. അതാണ് ജീവിതത്തിൽ നാം ആഘോഷമാക്കേണ്ടത്.. ആ യേശു എന്ന മശിഹ ഇന്ന് ജനിക്കേണ്ടത് ഏവരുടെയും ഹൃദയം എന്ന അൾത്താരയിൽ അത്രേ… അപ്പോൾ പാപവഴികൾ മാറി, നക്ഷത്രങ്ങൾ മൂന്ന് വിധ്വാൻ മാരെ വഴി മാറ്റി നടത്തിയതുപോലെ നമ്മെയും നടത്തും…. അങ്ങനെ ആയാൽ ഈ ക്രിസ്തുമസിന്റെ സന്ദേശം അർത്ഥസമ്പൂർണമാകും…
പരിശുദ്ധനായ യേശു ക്രിസ്തുവിന്റെ ജനന മരണ ഉയർപ്പിൻ ആഘോഷം കൊഴുപ്പുകൂട്ടുവാൻ മദ്യഷോപ്പുകളിൽ വിറ്റു വരവിൻ റെക്കോർഡ് കൂട്ടിയാൽ… ദൈവം നസ്രാണികളെ നോക്കി വേദനിക്കും…അരുതേ.. പൊന്നും മോരും, കുന്തിരിക്കവും വെച്ച് ആട്ടിടയർ യേശുവിനെ വണങ്ങി… ഇന്ന് മീ മാംസ്യ മദ്യങ്ങൾ ക്രിസ്മസിന് അരങ്ങു തകർക്കുന്നു… ഉണ്ണി യേശു അല്ല ഉയർത്തെഴുനേറ്റ ലോകരക്ഷകനായ യേശു ക്രിസ്തു സ്വയം വേദനിക്കുന്ന പ്രവർത്തികൾക്ക് നിങ്ങൾ സാക്ഷി ആകാതെ, സമാധാന പ്രഭു നിങ്ങളുടെ ഉള്ളിൽ ഉരുവാകട്ടെ… അങ്ങനെ ഈ ക്രിസ്മസ് സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും, കാരുണ്യത്തോടുകൂടിയുള്ള പങ്കുവെക്കലിന്റെതും ആയി തീരക്കട്ടെ എന്ന് ആശംസിക്കുന്നു… തുറന്നു കൊടുക്കു ഹൃദയം എന്ന ആലയം.. രക്ഷകനായ ക്രിസ്തു ജനിച്ചു വാഴട്ടെ ഉള്ളിൽ..നിത്യതതയിലേക്കുള്ള നിത്യ വഴികാട്ടിയായി….

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.