ലേഖനം:ക്രിസ്തുവെന്ന ദൈവമര്‍മ്മം | ബ്രിൻസൺ മാത്യു

Christ the Mystery of God,കൊലൊസ്സ്യർ 2:2

ക്രിസ്‌തീയ ഗോളത്തിനു വളരെ ചിന്തനീയമായ സംഭാവനകൾ തീർത്തും അനുഭവത്തിന്റെ വെളിച്ചത്തിന്റെ മെനഞ്ഞു തന്ന ഒരു വെക്തിതമാണ് അപോസ്തോലനായ പൗലോസ്.അദ്ദേഹം വളരെ വ്യക്തമായി ക്രിസ്തുവിനെ വരച്ചുകാട്ടിയിരുന്നതായി നമുക്ക് ലേഖങ്ങന ളില്‍ നിന്ന് വ്യക്തമാണ്അതുപോലെ തന്‍റെ ലേഖനങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു പ്രമേയമാണ് ക്രിസ്തുവെന്ന ദൈവ മര്‍മ്മം.പൗലോസ്കൊലോസ്യ സഭയ്ക്ക് എഴുതിയ ലേഖനത്തിൽ തന്‍റെ ആത്മീയ പോരാട്ടത്തിന്‍റെ ആഴം വെളിപ്പെടുത്തുമ്പോള്‍ ക്രിസ്തു എന്ന ദൈവ മര്‍മ്മത്തിന്‍റെ ചിത്രം വരച്ചു കാണിക്കുന്നതായി നമുക്ക് കാണാന്‍ സാധിക്കുന്നുപൗലോസ് എഫെസ്യ ലേഖനത്തിലും റോമാ ലേഖനത്തിലും ഇതിനെ പൂര്‍വ്വ കാലങ്ങളിൽ മറഞ്ഞു കിടന്ന ഒന്നായി പറഞ്ഞിരിക്കുന്നുഎന്നാല്‍ റോമക്കാര്‍ക്ക് എഴുതിയ ലേഖനം 16 അധ്യായം 24 26 വരെയുള്ള വാക്യങ്ങളില്‍ ദൈവ മര്‍മ്മത്തിനെ ഒരു വെളിപ്പാടായി ഉദ്ധരിച്ചിരിക്കുന്നുആഴത്തില്‍ ചിന്തിക്കാന്‍ ദൈവം പൂര്‍വ്വ കാലങ്ങളില്‍ മറച്ചു വച്ചതിനെ ഇപ്പോഴുള്ള തന്‍റെ ജനത്തിന്‍റെ വിശ്വാസത്തിന്‍റെ അനുസരണത്തിനായി ഇന്ന് ദൈവ മര്‍മ്മം വെളിപ്പെടുത്തിയിരിക്കുന്നതായി പറഞ്ഞിരിക്കുന്നുപറഞ്ഞിരിക്കുന്നതിന്‍റെ ഉദ്ദേശം ദൈവം പൂര്‍വ്വ കാലങ്ങളില്‍ മറച്ചു വച്ചിരുന്നത് ഇപ്പോള്‍ നമുക്ക്വെളുപ്പെടുത്തിയിരിക്കുമ്പോള്‍ നാം എത്ര ഭാഗ്യവാډാര്‍ എന്ന് ചിന്തിക്കുകഒന്നുകൂടെ ചേര്‍ത്തു പറഞ്ഞാല്‍ ഇത് ദൈവത്തിന്‍റെ കൃപയുടെ കരം തന്നെയാണ്പൗലോസ് തന്നെ എഫെസ്യ ലേഖനം 3:8 വായിക്കുമ്പോള്‍ അവിടെ പറഞ്ഞിരിക്കുന്നത് ദൈവ മര്‍മ്മത്തിന്‍റെ വെളിപ്പാട് നമുക്ക് കൃപയ്ക്കായി വ്യാപാരിച്ചിരിക്കുന്നതായി കാണുന്നു.
ദൈവം നമുക്ക് കൃപ നല്‍കിയിരിക്കുന്നത് നമുക്ക് വെളിപ്പെടുത്തി തന്ന ക്രിസ്തു എന്ന ദൈവ മര്‍മ്മം മറ്റുള്ളവരിലേക്ക് പകരപ്പെടേണ്ടതിനായിട്ടാണ്.പറഞ്ഞിരിക്കുന്നതിന്‍റെ ഉദ്ദേശം നമുക്ക് നല്‍കപ്പെട്ടിരിക്കുന്നു കൃപ കേവലം ചില കാര്യങ്ങളില്‍ മാത്രം ഉപയോഗപ്പെടുത്താനുള്ളതല്ല മറിച്ച് ഈ ദൈവ മര്‍മ്മം, അതായത് കര്‍ത്താവിന്‍റെ സുവിശേഷം എല്ലാവരിലും പ്രകാശിപ്പിക്കേണ്ടതിനായിട്ടാണ്. അതുപോലെ തന്നെ പൗലോസ് കൊലോസ്യ ലേഖനത്തില്‍ 1:27 വാക്യത്തില്‍ ഈ ദൈവ മര്‍മ്മത്തെ മഹിമ ധനമായി വര്‍ണ്ണിച്ചിരിക്കുന്നു. ഇത് കേവലം ഒരു വെളിപ്പാടായി മാത്രം കാണാതെ ഒരു ഭക്തന്‍റെ ജീവിതത്തില്‍ ദൈവം നല്കിയിക്കുന്ന ഒരു മഹിമ ദാനമായി പൗലോസ് വെളിപ്പെടുത്തിയിക്കുന്നു. ഈ മഹിമ ധനത്തിന്‍റെ പ്രത്യേകതയായി പൗലോസ് പറഞ്ഞിരിക്കുന്നത് ക്രിസ്തു നിങ്ങളില്‍ ഇരിക്കുന്നു എന്നുള്ളതുതന്നെ. ക്രിസ്തു എന്ന ദൈവ മര്‍മ്മം ഒരു വെളിപ്പാടായി തന്‍റെ ജനത്തിന്‍റെ മുന്‍പില്‍ വെളുപ്പെടുത്തിയിക്കുമ്പോള്‍ അത് കൃപയ്ക്ക് കാരണമായി തീരുന്നു. ആ കൃപ നമ്മളില്‍ പകര്‍ന്നിരിക്കുന്ന മഹിമ ധനത്തെ ചിന്തിപ്പിക്കുനു അതിനേക്കാള്‍ ഉപരി ഈ ദൈവ മര്‍മ്മം നമ്മില്‍ ഇരിക്കുന്നു. ആയതിനാല്‍ നമ്മളില്‍ ഇരിക്കുന്നവന്‍റെ വലിപ്പം മനസിലാക്കുക. ഇത് പഴയനിയത്തിലെ പ്രവചന പൂർത്തീകരണത്തിന് കാരണമാകുന്നു (യെശയ്യാവ്7:14) . പ്രശ്നനങ്ങളുടെ മധ്യത്തില്‍ ചിന്താകുലങ്ങളുള്ള അവസരങ്ങളില്‍ ചിന്തിക്കുക. നമ്മോടു കുടെയുള്ളവന്‍ അവരോടു കുടെയുള്ളവരേക്കാള്‍ വലിയവന്‍ ഈ ദൈവിക മര്‍മ്മത്തെ തിരിച്ചറിഞ്ഞു ജീവിക്കുക.
-ADVERTISEMENT-

-ADVERTISEMENT-

You might also like