71- മത് പി.വൈ.പി.എ സംസ്ഥാന ക്യാമ്പിന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ
അടൂർ: ഡിസംബർ 26, 27, 28 തീയതികളിൽ അടൂർ മാർത്തോമ്മാ യൂത്ത് സെന്ററിൽ വെച്ച് ക്രമീകരിച്ചിരിക്കുന്ന സംസ്ഥാന പി.വൈ.പി.എ ക്യാമ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അവസാനഘട്ട ക്രമീകരണങ്ങൾ തകൃതിയായി നടന്നുവരുന്നു.

EXODUS 2K18 എന്ന നാമധേയത്തിൽ 2 തിമോ: 2:3 “ക്രിസ്തുയേശുവിന്റെ നല്ല ഭടനായി നീയും എന്നോട് കൂടെ കഷ്ടം സഹിക്ക” എന്ന വേദഭാഗത്തെ ആധാരമാക്കി കൊണ്ട് “ആർമി ഓഫ് ക്രൈസ്റ്റ്” എന്നുള്ളതാണ് ഈ വർഷത്തെ ക്യാമ്പിന്റെ ചിന്താവിഷയം.
ക്യാമ്പിന്റെ പ്രീ റജിസ്ട്രേഷൻ ഡിസംബർ 15ന് അവസാനിച്ചിരുന്നു. എന്നാൽ ഡിസംബർ 26, വൈകിട്ട് 3 മണി മുതൽ സ്പോട്ട് രെജിസ്ട്രേഷൻ ആരംഭിക്കും, 100 രൂപയാണ് രജിസ്ട്രേഷൻ ഫീസ് ആയി നിജപ്പെടുത്തിയിരിക്കുന്നത്.
Download Our Android App | iOS App
ഡിസംബർ 26ന്, വൈകിട്ട് 6 മണിക്ക് ഐ.പി.സി ജനറൽ സെക്രട്ടറി പാസ്റ്റർ കെ.സി. ജോൺ 71-)മത് ത്രിദിന ക്യാമ്പിന്റെ ഉത്ഘാടനം നിർവഹിക്കും.
വിവിധ സെഷനുകളിൽ പാസ്റ്റർ വിൽസൺ ജോസഫ് (ഐ.പി.സി ജനറൽ വൈസ് പ്രസിഡഡന്റ്), പാസ്റ്റർ കെ.സി. തോമസ് (ഐ.പി.സി കേരളാ സ്റ്റേറ്റ് പ്രസിഡന്റ്), പാസ്റ്റർ സാം ജോർജ് (മുൻ ഐ.പി.സി ജനറൽ ജോയിന്റ് സെക്രട്ടറി), പാസ്റ്റർ ഫിലിപ്പ് പി.തോമസ് (മുൻ ഐ.പി.സി കേരളാ സ്റ്റേറ്റ് സെക്രട്ടറി) പാസ്റ്റർ ഷിബു സാമുവേൽ, ഡാളസ് എന്നിവർ മുഖ്യ സന്ദേശങ്ങൾ നൽകും.
മാസ്റ്റർ സ്റ്റീവൻ സാമുവേൽ ദേവസ്സി ചെന്നൈ, ഡോ. ബ്ലെസ്സൺ മേമന, ഇവാ. സാമുവേൽ വിൽസൺ, ബിനോയി കെ. ചെറിയാൻ, ബിജോയി തമ്പി, ജമൽസൺ പി. ജേക്കബ്, വിൽജി ഉമ്മൻ, ജോൺസൺ, സ്റ്റാൻലി വയലാ എന്നിവർ പ്രയ്‌സ് & വർഷിപ്പ് സെഷനുകൾക്ക് നേതൃത്വം നൽകും.
മനസ്സിന് സന്തോഷം പകരുന്ന ഗാനങ്ങൾ, വചനശുശ്രുക്ഷ, അനുഭവ സാക്ഷ്യങ്ങൾ, കാത്തിരിപ്പ് യോഗങ്ങൾ, ഗ്രൂപ്പ് ഡിസ്കഷൻ, ടാലന്റ് നൈറ്റ്, കൗൺസിലിങ് സെഷൻ, ക്രാഫ്റ്റ് & ഗെയിംസ്, 15 വയസ്സിൽ താഴെ ഉള്ള കുട്ടികളുടെ വിഭാഗം, പെൺകുട്ടികൾക്ക് സുരക്ഷിതമായ താമസ സൗകര്യവും രുചികരമായ ഭക്ഷണം എന്നിവയും ക്രമീകരിച്ചിരിക്കുന്നു.
ക്യാമ്പ് അംഗങ്ങൾ എല്ലാവരും ചേർന്നുള്ള പരസ്യയോഗങ്ങൾ അടൂർ പട്ടണത്തിൽ നടത്തുവാൻ ക്രമീകരണം ചെയ്തുവരുന്നു.
സംസ്ഥാന പി.വൈ.പി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ പ്രസിഡന്റ് സുവി. അജു അലക്സ്, വൈസ് പ്രസിഡന്റ്മാരായ പാസ്റ്റർ സാബു ആര്യപ്പള്ളിൽ & സുവി. ബെറിൽ ബി. തോമസ്, സെക്രട്ടറി സുവി. ഷിബിൻ ജി. സാമുവേൽ, ജോയിന്റ് സെക്രെട്ടറിമാരായ പാസ്റ്റർ ഷിബു എൽദോസ്, സന്തോഷ് എം. പീറ്റർ, ട്രഷറർ വെസ്‌ലി പി. എബ്രഹാം, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന എന്നിവർ നേതൃത്വം നൽകും.
പി.വൈ.പി.എ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഡെന്നിസ് ജോൺ, പാസ്റ്റർ ജെയിംസ് പാലക്കാട് അതോടൊപ്പം, കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും അതുപോലെ വിദേശ രാജ്യങ്ങളിൽ കോ-ഓർഡിനേറ്റർമാരായി ജിമ്മിച്ചൻ ആലപ്പുഴ, സാം പുത്തൻകുരിശ് (ഗൾഫ് പ്രതിനിധികൾ) ഏബി ചെല്ലേത്ത് USA, ലേഡീസ് സെഷൻ സിഞ്ചു മാത്യു നിലമ്പുർ എന്നിവരും ചേരുന്ന വിപുലമായ കമ്മിറ്റി ക്യാമ്പിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നു.
കൊട്ടാരക്കര മേഖലാ സെന്റർ ശുശ്രുക്ഷകർ രക്ഷാധികാരികളായും ക്യാമ്പ് അഡ്വൈസറി ബോർഡ് അംഗങ്ങളായി കൊട്ടാരക്കര മേഖലാ കൗൺസിൽ അംഗങ്ങളും അതോടൊപ്പം കൊട്ടാരക്കര മേഖല പി.വൈ.പി.എ ഭാരവാഹികളും പ്രവർത്തകരും ക്യാമ്പിന് മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുന്നു.
മേഖലാ സീനിയർ ക്യാമ്പ് കോ ഓർഡിനേറ്റർമാരായി പാസ്റ്റർ വർഗീസ് മത്തായി, പി.വി. കുട്ടപ്പൻ എന്നിവരും സ്റ്റേറ്റ് ക്യാമ്പ് സീനിയർ കോ-ഓർഡിനേറ്ററായി അജി കല്ലുംങ്കലും, മലബാർ മേഖലാ സീനിയർ കോ ഓർഡിനേറ്റർ സജി മത്തായി കാതേട്ട്, ക്യാമ്പ് ജനറൽ കൺവീനേഴ്‌സ് പാസ്റ്റർ സാം ചാക്കോ, ബ്ലസൻ ബാബു അടൂർ, ദിപു ഉമ്മൻ ക്യാമ്പ് ജനറൽ കോർഡിനേറ്റർമാരായി സുവി. ജസ്റ്റിൻ ജോർജ്ജ്, മോസസ് ബി. ചാക്കോ, പബ്ലിസിറ്റി സുവി. മനു എം, ക്യാമ്പ് മേഖലാ കൺവീനർസ് ജെയിംസ് ജോർജ്ജ് വേങ്ങൂർ, സുവി. വിൽസൺ ശാമുവേൽ (മുൻ. സംസ്ഥാന പി.വൈ.പി.എ പ്രസിഡന്റ്) പി.എം. ഫിലിപ്പ് (പത്തനാപുരം) എന്നിവരും പ്രവർത്തിക്കുന്നു. ഫിനാഷ്യൽ കൺവീനർമാരായി സ്റ്റേറ്റ് പി.വൈ.പി.എ ട്രഷറർ വെസ്‌ലി പി. എബ്രഹാമിനൊപ്പം മേഖല പി.വൈ.പി.എ ട്രഷറർ മോസസ് ബി. ചാക്കോ, കുട്ടികളുടെ വിഭാഗത്തിന് തിമോത്തി ടീമും പ്രവർത്തിക്കുന്നു.
സംസ്ഥാന പി.വൈ.പി.എ മീഡിയ ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ ക്യാമ്പിന്റെ പ്രോഗ്രാമുകൾ കൃത്യമായി ജനങ്ങളിൽ അറിയിക്കുവാൻ ക്രൈസ്തവ എഴുത്തുപുര മീഡിയ പാർട്ണറായി സേവനം ചെയ്യുന്നു.