വരും ദിനങ്ങൾ അനുരഞ്ജനത്തിന്റേത്‌ ആയിരിക്കട്ടെ; പാസ്റ്റർ പ്രിൻസ് തോമസ്

ഷാർജ: ഡിസംബർ 17,18,19 തീയതികളിൽ നടന്ന ചർച്ച് ഓഫ് ഗോഡ് മലയാളം ഫെല്ലോഷിപ്പ് (CGMF) ന്റെ പ്രഥമ കൺവൻഷൻ CGMF പ്രസിഡന്റ് പാസ്റ്റർ ജോസ് ജോർജ് പ്രാർത്ഥിച്ചു ആരംഭിക്കുകയും, ഇന്ത്യ പൂർണ്ണ സുവിശേഷ ദൈവസഭാ കേരള സ്റ്റേറ്റ് അസിറ്റന്റ് ഓവർസീർ പാസ്റ്റർ വൈ. റെജി പ്രാർത്ഥിച്ചു ഉത്‌ഘാടനം നിർവഹിക്കുകയും ചെയ്യ്തു. പാസ്റ്റർ മാത്യു ടി. സാമുവേൽ, പാസ്റ്റർ ജോയ് എബ്രഹാം, പാസ്റ്റർ ബിജു ബി. ജോസഫ് എന്നിവരുടെ അധ്യക്ഷതയിൽ നടന്ന യോഗങ്ങൾ ദൈവീക സ്പർശനത്തിന്റെയും ആത്മപകർച്ചയുടേയും ജനപങ്കാളിത്വവും കൊണ്ട് അനുഗ്രഹീത നിമിഷങ്ങളായിരുന്നു.

അനുഗ്രഹീതമായ ഗാനങ്ങൾ ആലപിച്ച CGMF ക്വയർ ആത്മീയ ഗാനശുശ്രൂഷക്ക് നേതൃത്വം നൽകിയത് ഏവർക്കും അനുഗ്രഹമായി.

പാസ്റ്റർ പ്രിൻസ് തോമസ് നലകിയ സന്ദേശം അനേകായിരങ്ങൾ നേരിട്ടും ക്രൈസ്തവ എഴുത്തുപുരയുടെ ഫേസ്ബുക് ലൈവിൽ കൂടിയും ശ്രവിച്ചു. ക്രൈസ്‌തവ ജീവിതത്തിന്റെ പ്രായോഗിക തലത്തിലേക്ക് നാം ഇറങ്ങി ചെന്ന് താഴ്മ, സ്നേഹം, വിനയം, ദൈവവസ്നേഹം തുടങ്ങിയ ദൈവീക ഗുണങ്ങൾ ജീവിതത്തിൽ പകർത്തിയും, കഷ്ടം അനുഭവിക്കുന്നവരെ ഓർക്കുക എന്ന ദൗത്യം ഏറ്റെടുത്തു കൊണ്ട് തമ്മിൽ അനുരഞ്ജനപ്പെട്ടും സ്നേഹിച്ചും മുമ്പോട്ട് ജീവിക്കുവാൻ സമാപന സന്ദേശത്തിൽ അദ്ദേഹം ആഹ്വാനം ചെയ്‌തു. മൂന്ന് ദിവസവും യൂണിയൻ ചർച്ചിന്റെ മെയിൻ ഹാളിൽ തിങ്ങി നിറഞ്ഞ സദസ്സിനു മുന്നിൽ ആണ് വചനം പ്രഘോഷിക്കപ്പെട്ടത്.

ഇന്ത്യ പെന്തക്കോസ്തു ദൈവസഭയുടെ ജനറൽ വൈസ് പ്രസിഡന്റ് പാസ്റ്റർ വിൽസൺ ജോസഫ് പ്രാർത്ഥിച്ചു ആശീർവാദം പറഞ്ഞു പ്രഥമ കൺവൻഷൻ സമാപിച്ചു.

പ്രസ്തുത സംഘടനയിൽ ചർച്ച് ഓഫ് ഗോഡ് ഷാർജാ, ചർച്ച് ഓഫ് ഗോഡ് ഗോഡ് ദുബയ്, ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ ഷാർജ, ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ റാസ് അൽ ഖൈമ, ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ ഫുജെറാ, ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ അജ്മാൻ, സീയോൻ ചർച്ച് ഓഫ് ഗോഡ് ഷാർജാ, ചർച്ച് ഓഫ് ഗോഡ് ഉം അൽ ക്വയിൻ എന്നീ സഭകൾ ഒന്നിച്ച് നിന്ന് പ്രവർത്തിക്കുന്നു.

വരും ദിനങ്ങളിൽ ഈ കൂട്ടായ്മ അനേകർക്ക് അനുഗ്രഹം ആയി തീരട്ടെ എന്ന് ആശിക്കുന്നു. മീഡിയ പാട്ട്ണർ ആയി പ്രവർത്തിച്ച ക്രൈസ്തവ എഴുത്തുപുരയുടെ പ്രവർത്തനങ്ങളെ എടുത്തുപറഞ്‌ അഭിനന്ദിക്കുകയും, നന്ദിയും സ്നേഹവും CGMF ഭാരവാഹികൾ അറിയിച്ചതു. മുഘ്യ പ്രഭാഷകനായിരുന്ന പാസ്‌റ്റർ പ്രിൻസ് റാന്നിയും എഴുത്തുപുരയെ അഭിനന്ദിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.