ഐ.പി.സി എബൻ-ഏസർ ആലപ്പുഴ സഭയുടെ സമർപ്പണ ശുശ്രൂഷ

ആലപ്പുഴ: കേരളത്തിലെ ആദ്യകാല പെന്തക്കോസ്ത് സഭകളിൽ ഒന്നായ ആലപ്പുഴ എബൻ-ഏസർ സഭയുടെ പുതിയതായി നിർമ്മിച്ച ആരാധനാലയത്തിന്റെ സമർപ്പണ ശുശ്രൂഷ 2018 ഡിസംബർ 22ന് നടക്കും. 2012 ഫെബ്രുവരിയിൽ സെൻറർ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം ജോർജ് തറക്കല്ലിട്ട ആലത്തിന്റെ നിർമ്മാണം സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷിജു സാമുവേലിന്റെയും സഭാ സെക്രട്ടറി ജേക്കബ് ബാബുവിന്റെയും നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.

1937 -ൽ പാസ്റ്റർ കെ.ഇ എബ്രഹാമിന്റെ നിർദ്ദേശാനുസരണം പാസ്റ്റർ വി.ജി. ജോണിന്റെ ശുശ്രൂഷയിൽ ആരംഭിച്ച സഭ ഇന്ന് എട്ട് പതിറ്റാണ്ടുകൾ പിന്നിടുകയാണ്. എൻ.വി. ജോർജിന്റെ ശ്രമഫലമായി 1971-ൽ സഭയ്ക്ക് സ്വന്തമായി വീടും സ്ഥലവും വാങ്ങുകയും 1973-ൽ ആദ്യത്തെ ആരാധനാലയം നിർമ്മിക്കുകയും ചെയ്തു. 70 അടി നീളവും 35 അടി വീതിയുമുള്ള ആരാധനാലയം പാർക്കിംഗ്, പാഴ്സണേജ് സൗകര്യങ്ങൾ ഉൾപ്പെടെ രണ്ട് നിലകളിലായാണ് പണി പൂർത്തീകരിച്ചിട്ടുള്ളത്. ഈ സംരംഭത്തിന് സഭയെ സഹായിച്ച മേക്കാട്ട് കുടുംബാംഗങ്ങൾക്കും ദൈവദാസന്മാർക്കും ദൈവമക്കൾക്കും സഭയിലെ എല്ലാ കുടുംബങ്ങൾക്കും സഭാ ശുശ്രൂഷകനും സെക്രട്ടറിയും പ്രത്യേക നന്ദി രേഖപ്പെടുത്തി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.