ലേഖനം:ലോകത്തിന്റെ മടിയിലോ അതോ കർത്താവിന്റെ മാർവ്വിലോ?? | പാസ്റ്റർ ഷാജി ആലുവിള

വേദപുസ്തക ചരിത്രത്തിലെ ന്യായാധിപന്മാരുടെ പരിപാലനം അതീവ സ്രേഷ്ടവും ശ്രദ്ധേയവും ആണ്. കഴിവുള്ളവുരം ആത്മീയ സ്രേഷ്ടത കാത്തു സൂക്ഷിച്ചവരും ആയിരുന്നു അവരിൽ പലരും. പിതാക്കന്മാരുടെ ധാർമികത പിന്തുടരാതെ അന്യദൈവങ്ങളെ പുനർപ്രതിഷ്ഠ ചെയ്ത് അധാർമികതയിൽ ഭരണം നടത്തിയ രാജാക്കന്മാരെയും ന്യായാധിപൻ മാരെയും ഈ കൂട്ടത്തിൽ നമുക്ക് കാണാം. ആലയം ശുദ്ധീകരിച്ചവരും ബാൽ, അശേരാ പ്രതിഷ്ഠകളെ ആലയത്തിൽ നിന്ന് ഉന്മൂലനം ചെയ്തവരും ദൈവ സാനിധ്യത്തിൽ ഭരണം നടത്തിയ ഭരണാധികാരികളുടെ വാഴ്ച രാജ്യത്തിനു അനുഗ്രഹം തന്നെ ആയിരുന്നു.
മറ്റെല്ലാ ന്യായാധിപൻ മാരേക്കാളും വ്യത്യസ്ഥനായിരുന്നു ശിംശോൻ. ജനിക്കും മുൻമ്പുതന്നെ യിസ്രായേലിന്റെ രക്ഷകനായി ശിംശോനെ ദൈവം വിളിച്ചിരുന്നു. അതിനായി പ്രതിഷ്ഠിക്കപ്പെട്ടവനും ആയിരുന്നു. അഥവാ നാസിർ വൃതനായിരുന്നു ശിംശോൻ. എന്നാലും ഒരിക്കലും ഒരു ന്യായാധിപന്റെ സ്ഥാനത്തു നിന്ന് ഒന്നും ചെയ്യുന്നതായി കാണുന്നില്ല. സൈന്യാധിപനായി നിന്നുകൊണ്ട് ഒരു യുദ്ധവും നയിച്ചിട്ടില്ല. സ്വന്തം മാർഗ്ഗത്തിൽ താൻ ശത്രുക്കളെ നിഗ്രഹിച്ചു.
ഫെലിസ്ത്യ ദേശത്തിന്റെ അതിർത്തിയിൽ ആയിരുന്നു ശിംശോൻ താമസിച്ചിരുന്നത്.തനിക്ക് എതിരായി കിടന്ന താഴ്‌വരയിലൂടെയുള്ള യാത്ര ഒരു ഫെലിസ്ത്യ സ്ത്രീയിൽ അനുരക്തനാ ക്കുവാൻ ഇടയാക്കി . അത് ഫെലിസ്ത്യരെ നശിപ്പിക്കാൻ കാരണം ആകുകയും ചെയ്തു. യിസ്രായേലിന്റെ ആചാരത്തിന് നിരക്കുന്നതല്ലായിരുന്നു തന്റെ പല പ്രവർത്തികളും.എന്നാലും യിസ്രായേലിന്റെ രാക്ഷകനായി നിലകൊണ്ടു. പക്ഷെ മോഹത്തെ തനിക്ക് നിയന്ത്രിക്കാൻ സാധിച്ചില്ല. അത് തന്റെ അധഃപതനത്തിനു കാരണവും ആയി. നാസിർവൃതത്തിന്റെ അതിരുകൾ വിട്ടുള്ള ജീവിത യാത്ര അഭിഷേകത്തിന്റെ ശക്തിയെ തകർത്തു കളഞ്ഞു. ശക്തനായ ഒരു നേതാവിന്റെ അധഃപതനം ശോചനീയം തന്നെ ആയിരുന്നു. മാതാപിതാക്കന്മാരെ വ്യസനിപ്പിച്ച വിവാഹം പോലും അധികം നാൾ നീണ്ടു നിന്നില്ല. ആയിരകണക്കിന് ശത്രുക്കളെ കൊന്നൊടുക്കിയ ശിംശോൻ കേവലം ഒരു സ്ത്രീയുടെ മടിയിൽ അശക്തനായി പോയി. നില നിൽക്കുന്ന വലിയ നേട്ടം ഒന്നും കൈവരിക്കാതെ നരക തുല്യമായി കാല യെവനികയിൽ മറഞ്ഞു പോയി ആ ശക്തൻ
ഇന്ന് ദൈവ ശക്തിയെ കെടുത്തുന്ന മറ്റു മടിത്തട്ടുകൾ തിരിച്ചറിഞ്ഞു വേണം നാം മുന്നേറേണ്ടതു. ഒരു ചെറിയ തീപ്പൊരി മതി മൊത്തത്തിൽ ചാരം ആക്കി തകർത്തു കളയാൻ. തക്കം കിട്ടുന്നിടത്തു താളം പിഴക്കുന്ന വൻ യഥാർത്ത ലേവ്യൻ അല്ല. കർത്തവ്യങ്ങൾ യഥാർത്ഥത്തിൽ ചെയ്യുന്നവനാണ് യഥാർത്ഥ ലേവ്യൻ.അവന് ലംഘനാമായ പല നിയമങ്ങളും ഉണ്ട്. ലക്ഷ്യബോധം നഷ്ടപ്പെടുത്തില്ല ആ ലേവ്യൻ. ദൈവീക സാനിധ്യം നഷ്ടമാക്കുന്ന ലോകത്തിന്റെ ഒരു മടിത്തട്ടും നമ്മെ മയക്കി കളയുവാൻ ഇടവരുത്തരുത്. എല്ലാറ്റിനോടുമുള്ള അതിരുകവിഞ്ഞ മോഹം തകർത്തുകളഞ്ഞ അനേകരുണ്ട് നമുക്ക് പിൻമ്പിൽ. അവരൊക്കെ നല്ല പ്രതിഭകൾ തന്നെ ആയിരുന്നു. അർഹതയില്ലാത്തതിനെ സ്വന്തമാക്കിയ ദാവീദ് രാജാവ് പോലും ചിലപ്പോൾ ആ മടിത്തട്ടിൽ മയങ്ങി പോയിട്ടുണ്ട്. പക്ഷെ തിരിച്ചറിഞ്ഞ രാജാവ് അതിന് കൊടുത്ത വില വിലയേറിയതായിരുന്നു. പിന്നെ അനുതാപത്തോടെ ഏറ്റുപറയുന്ന ദാവീദ് സമർപ്പണ ജീവിതം നയിക്കയും ചെയ്തു.നീതിമാൻ ആരും ഇല്ല, തെറ്റുകൾ സംഭവിക്കാം പക്ഷെ നമ്മെ തകർത്തു കളയുന്ന തീ മടിയിൽ സൂക്ഷിക്കരുത്. പിന്നെയും എടുക്കുവാൻ ശ്രമിക്കരുത്. അത് ആപത്തു തന്നെയാണ്. നല്ലൊരു ജീവിതം, നല്ലൊരു കുടുംബം, നല്ലൊരു ഭാവി എന്നിവയെ തകർത്തു കളയുന്ന ഒരു മടിത്തട്ടും തീ കൊള്ളിയും കയ്യിൽ ഉണ്ടാകരുത്.ജീവിതം ഒന്നേയുള്ളു. ശിംശോനെയും ദലീലയെയും കുറ്റം വിധിക്കാതെ നമ്മുടെ വഴികളെ നിർമ്മലതയിൽ കാത്തു സൂക്ഷിച്ചു ദൈവമടിത്തട്ടിൽ അഭയം തേടാം. പരാജയങ്ങളെ പരിശോധിച്ച് പലതും പരിത്യജിച്ചു പിതാവാകും ദൈവത്തിൽ പാർപ്പിടം ഒരുക്കാം. മറ്റൊരു ഹാനോക്ക് ആകാം ദൈവത്താൽ നാം എടുക്കപ്പെടുവാൻ.ഈ ലോകത്തിന്റെ മടിയിലെ മാലിന്യത്താൽ മാലിന്യപ്പെട്ടു മണ്മറയാതെ ദൈവീക വിശുദ്ധിയിൽ നിത്യത പുൽകാൻ യേശുക്രിസ്തുവോടു നമുക്ക് ചേർന്നു നിൽക്കാം !!!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.