റ്റി.പി.എം കുമ്പനാട് കൺവൻഷൻ നാളെ മുതൽ

കുമ്പനാട്: ദി പെന്തെക്കൊസ്ത് മിഷൻ കുമ്പനാട് സഭയുടെ (തിരുവല്ല സെന്റർ) ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷനും ദൈവിക രോഗശാന്തി ശുശ്രൂഷയും ഡിസംബർ 20 മുതൽ 23 വരെ മുട്ടുമൺ ഐക്കര പെനിയേൽ ഗ്രൗണ്ടിൽ നടക്കും. ദിവസവും വൈകിട്ട് 5:45 ന് സുവിശേഷ പ്രസംഗവും വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 10 ന് പൊതുയോഗം, ഉച്ചകഴിഞ്ഞു 3 ന് കാത്തിരിപ്പുയോഗവും രാത്രി 10 ന് പ്രത്യേക പ്രാർത്ഥനയും നടക്കും. സഭയുടെ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും. വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് കുമ്പനാട്, ചെങ്ങന്നൂർ, വെണ്ണിക്കുളം, കല്ലൂപ്പാറ, കറ്റോട്, ഓതറ, മല്ലപ്പള്ളി സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത സഭായോഗത്തോടെ കൺവൻഷൻ സമാപിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like