ഐ.ഇ.എം ലീഡർഷിപ്പ് ട്രെയിനിങ് ഇസ്റ്റിട്യൂട് ഗ്രാഡുവേഷൻ 15നു നടക്കും

മാവേലിക്കര: ഐ.ഇ.എം ലീഡർഷിപ്പ് ട്രെയിനിങ് ഇൻസ്റ്റിറ്റൂട്ടിന്റെ 12ാം ബാച്ചിന്റെ ഗ്രാഡുവേഷൻ ചടങ്ങിന്റെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ എത്തി നിൽക്കുന്നു. ഡിസം. 15നു രാവിലെ 8 മണിക്ക് ആരംഭിക്കുന്ന വർണാഭമായ ചടങ്ങുകൾ വിവിധ ഘട്ടങ്ങളിലൂടെ കടന്നു പോകും. അനേക ദൈവ ദാസന്മാരേയും ദൈവമക്കളേയും സാക്ഷിയാക്കി, 240 വേദ വിദ്യാർത്ഥികളും ഗൗൺ ധാരികളായി ബിഷപ് മൂർ കോളേജിൻറെ ലേഡീസ് ഹോസ്റ്റലിൽ നിന്ന് കല്ലുമല ജംങ്ഷൻ വഴി മാർച്ച് ചെയ്യ്തു ഐ.ഇ.എം നഗറിൽ ഒരുക്കപ്പെട്ട വേദിയിലേക്കു എത്തുന്നതോടെ സമർപ്പണ ചടങ്ങുകൾ അതിന്റെ പൂർണ്ണത കൈവരിക്കും.

ക്രൈസ്തവ ലോകത്തെ പ്രശസ്ത ഗായകരായ ഡോ. ബ്ലസ്സൻ മേമന, ബിനോയി ചാക്കോ, ജോസ് ജോർജ്ജ്, മാത്യു ജോൺ, സോനാ, മോളമ്മ എന്നിവർ ഗാനശുശ്രൂഷകൾക്കു നേതൃത്വം നൽകുന്നു. കേരളക്കരയിലെ ഇതര പെന്തെക്കോസ്ത് നായകന്മാരും വേദ അദ്ധ്യാപകരും ഉൾപ്പെടുന്ന വേദിയിൽ അനുഗ്രഹിക്കപ്പെട്ട ഗ്രാഡുവേഷൻ നൽകുന്ന ചടങ്ങു നടത്തപ്പെടും. പഠിതാക്കളും ദൈവമക്കളും ഉൾപ്പെടെ രണ്ടായിരത്തിലധികം വരുന്ന സമൂഹത്തെ വരവേൽക്കാൻ ഐ.ഇ.എം നഗർ തയാറാകുന്ന ഈ അവസരത്തിൽ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. നേരിട്ടെത്തുവാൻ കഴിയാത്തവർക്ക് ക്രൈസ്തവ എഴുത്തുപുര യുടെ ഫേസ്ബുക്ക് പേജിൽ ലൂടെയും www.seraphs.in എന്ന മീഡിയായിലൂടെയും ഈ ആത്മീക വിരുന്ന് ദൃശ്യമാകുന്നതാണ് എന്ന് മീഡിയാ കോ – ഓർഡിനേറ്റർ ദാനിയേൽ മുട്ടപ്പള്ളി ക്രൈസ്തവ എഴുത്തുപുരയെ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.