ഡാളസ് ശാലോം സഭയുടെ സഹായ വിതരണം നടന്നു

തിരുവല്ല: ഐ.പി.സി. ഡാളസ് ശാലോം സഭയുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി തിരുവല്ല വൈ.എം.സി.എ ഹാളിൽ വച്ച് സംസ്ഥാന പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ തിങ്കളാഴ്ച അർഹതപ്പെട്ട ഇരുപത് കുടുംബങ്ങൾക്ക് ഇരുപതിനായിരം രൂപ വച്ച് സഹായ വിതരണം ചെയ്തു

പ്രസ്തുത സമ്മേളനത്തിൽ ശാലോം സഭയുടെ സെക്രട്ടറി ഡോ. ജോൺസൻ അദ്ധ്യക്ഷനായിരുന്നു. അറിയപ്പെടുന്ന പ്രഭാഷകനും സഭയുടെ ശുശ്രുക്ഷകനുമായ പാസ്റ്റർ വീയപുരം ജോർജ്ജ്കുട്ടി മുഖ്യ സന്ദേശം നൽകുകയും  പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുകയും  ചെയ്തു.

ഡാളസ് ശാലോം സഭയെ പ്രതിനിധികരിച്ച് സാം ജോര്ജും കുടുംബവും, കൂടാതെ സോളമൻ എന്നിവർ പങ്കെടുത്തു

പാസ്റ്റർ ജെയിസ് പാണ്ടനാട്, പാസ്റ്റർ പി.വി. വർഗീസ് റാന്നി,  കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും സൺ‌ഡേസ്കൂൾ  സംസ്ഥാന ട്രഷറാറുമായ അജി കല്ലുങ്കൽ, പാസ്റ്റർ ബാബു തലവടി, പി.എം. ഫിലിപ്പ്, പാസ്റ്റർ കെ.ജി. മാത്യൂ, റോയി ആൻ്റണി, നെബു ആമല്ലൂർ, പാസ്റ്റർ ഷിജോ കാനം, ജോൺസൻ  പുതുപ്പള്ളി, ബിബിൻ കല്ലുങ്കൽ, ബ്ലസൺ മണക്കാല എന്നിവർ സന്നിഹിതരായിരുന്നു.

സംസ്ഥാന പി.വൈ.പി.എയെ പ്രതിനിധികരിച്ച് സന്തോഷ് എം. പീറ്റർ, പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന എന്നിവർ  ആശംസകൾ അറിയിച്ചു. പുനരധിവാസ പദ്ധതിക്ക് സന്മനസ് കാട്ടിയ പാസ്റ്റർ വീയപുരം ജോർജ്ജുക്കുട്ടിക്കും സഭാ അംഗങ്ങൾക്കും സംസ്ഥാന പി.വൈ.പി.എ നന്ദി അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.