പെന്തക്കോസ്തു സുവർണ്ണ ജൂബിലി സമ്മേളനം ജനുവരി 3ന് ഷാർജയിൽ

ഷാർജ: യു.എ.ഇയിൽ പെന്തക്കോസ്തിന്റെ പ്രവർത്തനങ്ങൾ ആരംഭം കുറിച്ചതിന്റെ അൻപതാം വാർഷികത്തോടുള്ള ബന്ധത്തിൽ 2019 ജനുവരി 3, വ്യാഴാഴ്ച വൈകിട്ട് 6.30 മുതൽ 10 വരെ, ഷാർജ വർഷിപ്പ് സെന്ററിൽ വെച്ച് പെന്തെകൊസ്തു സുവർണ്ണ ജൂബിലി പൊതുസമ്മേളനം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

യു.എ.ഇയിലെ ആദരണീയരായ സ്വദേശികളും മറ്റ് പൗരപ്രമുഖരും പങ്കെടുക്കുന്ന ഈ വേദിയിൽ വച്ച് ദൈവദാസന്മാരെയും, ദൈവമക്കളെയും ആദരിക്കുന്നു.
കഴിഞ്ഞ 50 വർഷങ്ങളായി യു.എ.ഇ- യിലെ പെന്തെകൊസ്തു പ്രവർത്തങ്ങൾക്ക് പിന്നിൽ നിന്ന് പ്രവർത്തിച്ച ദൈവദാസന്മാർ, യു.പി.എഫിൽ പ്രവർത്തിച്ച മുൻ കോർഡിനേറ്റർമാർ, പ്രസിഡന്റുമാർ, സെക്രട്ടറിമാർ, 40 വർഷങ്ങൾക്കു മുകളിൽ യു.എ.ഇയിൽ താമസിക്കുന്ന ദൈവമക്കൾ, ക്രിസ്തീയ സാഹിത്യ, മാധ്യമ മേഖലയിൽ ദീർഘവർഷങ്ങളായി പ്രവർത്തിക്കുന്നവർ, യു.എ.ഇ യിലെ ബിസിനസ് മേഖലയിൽ ദീർഘ വർഷങ്ങളായി പ്രവർത്തിക്കുന്ന ദൈവമക്കൾ എന്നിവരെ ചടങ്ങിൽ ആദരിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.